കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ജോണ്‍ പോള്‍ പാപ്പ പുരസ്‌കാരം പ്രഖ്യാപിച്ചു

കോട്ടയം: കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ജോണ്‍ പോള്‍ പാപ്പാ പുരസ്‌കാരം പ്രഖ്യാപിച്ചു.പാലാ രൂപത സഹായമെത്രാന്‍ അഭിവന്ദ്യ മാര്‍ ജേക്കബ് മുരിക്കന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബോട്സ്വാന ഗെബ്രോണ്‍ യൂണിവേഴ്‌സിറ്റി കോളജ് ഓഫ് ലോ ആന്‍ഡ് പ്രഫഷണല്‍ സ്റ്റഡീസ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ആന്റണി പി. ജോസഫ് എന്നിവര്‍ യഥാക്രമം അവാർഡുകൾക്ക് അര്‍ഹരായി.50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന അവാര്‍ഡ് മേയ് 11ന് പത്തിന് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മിസോറാം ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള സമ്മാനിക്കുമെന്ന് കാത്തലിക് ഫെഡ റേഷന്‍ ഓഫ് ഇന്ത്യ ഡയറക്ടര്‍ റവ. ഡോ. മാണി പുതിയിടം അറിയിച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group