2024 ലെ ഇന്ത്യ മാർച്ച് ഫോർ ലൈഫിന് ആതിഥേയത്വം വഹിക്കുന്നത് തൃശൂർ അതിരൂപത

ഭ്രൂണഹത്യ എന്ന മഹാതിൻമക്കെതിരെ ശബ്ദിക്കുന്നതിന് 2022ൽ ആരംഭിച്ച “ഇന്ത്യ മാർച്ച് ഫോർ ലൈഫ് “എന്ന പ്രോലൈഫ് റാലിക്ക് 2024 ൽ തൃശ്ശൂർ അതിരൂപത ആതിഥേയത്വം വഹിക്കുo.

തൃശ്ശൂർ അതിരൂപത ആർച്ച് ബിഷപ്പും സി.ബി. സി.ഐ പ്രസിഡന്റുമായ മാർ ആൻഡ്രൂസ് താഴത്ത് പിതാവിന്റെ ആഗ്രഹപ്രകാരമാണ് മൂന്നാമത് “ഇന്ത്യ മാർച്ച് ഫോർ ലൈഫ് ” റാലി തൃശ്ശൂരിൽ വെച്ച് നടത്തുന്നതിന് തീരുമാനമായത്.

ഈ വർഷം ആഗസ്റ്റ് 10 ന് പൂനയിൽ വെച്ച് നടന്ന റാലി ഇന്ത്യയിലെ ആദ്യത്തെ കത്തീഡ്രൽ ദേവാലയമായ പൂനയിലെ സെന്റ് പാട്രിക് ദേവാലയത്തിൽ വച്ച് കർദിനാൾ മോസ്റ്റ് റവ: ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്തു.

റാലി പൂനെ നഗരം ചുറ്റി ദേവാലയത്തിൽത്തന്നെ സമാപിച്ചു.റാലിക്ക് ശേഷം അഭിവന്ദ്യ കർദിനാളും, പോണ്ടിച്ചേരി ആർച്ച്ബിഷപ്പ് മോസ്റ്റ് റവ:ഫ്രാൻസിസ്കാളിസ്റ്റ്, മോൺസിഞ്ഞൂർ മാൽക്കോം, ഫാ. കോളിൻസ്,ഫാ.ജോർജ് ,ഫാ. പോൾ കുണ്ടുപറമ്പിൽ, മറ്റ് സഹ വൈദികരും ചേർന്ന് അർപ്പിച്ച ദിവ്യബലിയും ഉണ്ടായിരുന്നു.ദിവ്യബലിക്ക് ശേഷം അടുത്ത വർഷത്തെ (2024ലെ ) മാർച്ച് ഫോർ ലൈഫിന് ആതിഥേയത്വം വഹിക്കുന്ന തൃശ്ശൂർ അതിരൂപതയ്ക്ക് വേണ്ടി അതിരൂപത ജോൺപോൾ പ്രോലൈഫ് സമിതി പ്രസിഡൻറ് രാജൻ ആന്റണിയും വൈസ് പ്രസിഡണ്ടും കെ സി ബി സി പ്രോലൈഫ് സമിതിയുടെ ജനറൽ സെക്രട്ടറിയുമായ ജെയിംസ് ആഴച്ചങ്ങാടനും യൂത്ത് പ്രതിനിധിയായ ജോൺ ജെയിംസും, ബ്രദർ സന്തോഷ് കരുമത്രയും ചേർന്ന് ഇന്ത്യ മാർച്ച് ഫോർ ലൈഫ് ബാനറും പരിശുദ്ധ അമ്മയുടെ ഛായാചിത്രവും ഏറ്റുവാങ്ങി.

2024 ലെ ഇന്ത്യ മാർച്ച് ഫോർ ലൈഫ്ന് തൃശൂർ അതിരൂപത ആതിഥേയത്വo വഹിക്കുന്നതിന്റ സന്തോഷത്തിലാണ് കേരളത്തിലെ പ്രൊ ലൈഫ് പ്രവർത്തകർ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group