ആരോഗ്യനിലയില്‍ പുരോഗതി: പ്രാര്‍ത്ഥനയ്ക്കു നന്ദി അറിയിച്ച് കര്‍ദ്ദിനാള്‍ റെയ്മണ്ട് ബുര്‍ക്കെയുടെ ട്വീറ്റ്..

വാഷിംഗ്ടൺ ഡിസി:കോവിഡ് രോഗബാധയെ തുടർന്ന് ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്ന അമേരിക്കന്‍ കര്‍ദ്ദിനാളും മാള്‍ട്ട മിലിട്ടറി ഓര്‍ഡര്‍ മുന്‍ അധ്യക്ഷനുമായിരുന്ന കര്‍ദ്ദിനാള്‍ റെയ്മണ്ട് ബുര്‍ക്കെയുടെ ആരോഗ്യനിലയില്‍ പുരോഗതി.ആരോഗ്യ നില സംബന്ധിച്ച വിവരം ഇക്കഴിഞ്ഞ ദിവസം കര്‍ദ്ദിനാള്‍ ബുര്‍ക്കെ തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.താന്‍ സുഖം പ്രാപിച്ച് വരികയാണെന്നും, ഇപ്പോള്‍ മെഡിക്കല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലാണെന്നും തനിക്ക് വളരെ നല്ല പരിചരണം ലഭിക്കുന്നുണ്ടെന്നും എഴുപത്തിമൂന്നുകാരനായ കര്‍ദ്ദിനാളിന്റെ ട്വീറ്റില്‍ പറയുന്നു. ദൈവത്തിനും, തന്നെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കും കര്‍ദ്ദിനാള്‍ നന്ദി അറിയിച്ചു.കര്‍ദ്ദിനാളിന്റെ ആരോഗ്യനിലയെ കുറിച്ച് ആശങ്കയിലായിരുന്ന വിശ്വാസീ സമൂഹത്തിന് വലിയൊരു ആശ്വാസമായി മാറിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ട്വിറ്റർ സന്ദേശം. തിരുസഭയുടെ പാരമ്പര്യ പ്രബോധനങ്ങള്‍ക്ക് വേണ്ടി ശക്തമായി നിലക്കൊള്ളുന്നതിന്റെ പേരില്‍ വിശ്വാസികളുടെ ഇടയില്‍ വലിയ സ്വീകാര്യതയുള്ള കര്‍ദ്ദിനാള്‍ ബുര്‍ക്കെയുടെ സൗഖ്യത്തിനു വേണ്ടി ലോകമെമ്പാടുമുള്ള വിശ്വാസികള്‍ പ്രാർത്ഥനയിലായിരുന്നു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group