ആസിഡ് ആക്രമണം 16 വയസ്സുകാരന് ഗുരുതര പരിക്ക് ക്രൈസ്തവ പീഡനമെന്ന് സംശയം..

ബീഹാർ : തീവ്ര ഹിന്ദുത്വവാദികളുടെ ആസിഡ് ആക്രമണത്തിൽ 16 വയസ്സുകാരന് ഗുരുതര പരിക്ക്. ശരീരത്തിന്റെ 60ശതമാനത്തോളം ഭാഗങ്ങക്ക് പൊള്ളലേറ്റിട്ടുണ്ട് എന്നാണ് പ്രാഥമിക വിവരം.ക്രൈസ്തവ വിരുദ്ധ പീഡനത്തിന്റെ ബിഹാറിലെ ഇരയാണ് പൊള്ളലേറ്റ കൗമാരക്കാരനെന്ന് ക്രൈസ്തവ സംഘടനകൾ ആരോപിച്ചു.രണ്ടുമാസം മുമ്പാണ് ബിഹാർ സ്വദേശിയായ 16 വയസ്സുകാരൻ നിതീഷ് കുമാറും കുടുംബവും ക്രിസ്തുമതം സ്വീകരിച്ചത്. ഇതിന്റെ പ്രതികാരമായാണ് തീവ്ര ഹിന്ദു പ്രവർത്തകർ കുട്ടിയുടെ നേരെ ആസിഡ് ആക്രമണം നടത്തിയതെന്ന് ബന്ധുക്കൾ ആരോപിച്ചു.ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത് മുതൽ നിതീഷും കുടുംബവും തീക്ഷ്ണതയോടെയാണ് ദേവാലയ കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നത് ഇതും ഹിന്ദുത്വവാദികളെ ചൊടിപ്പിച്ചിരുന്നു,രാവിലെ ചന്തയിൽ പോയി മടങ്ങിയ നിതീഷിന്റെയും സഹോദരിയുടെ നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്. ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട സഹോദരിക്ക് സംഭവത്തെക്കുറിച്ചുള്ള ഞെട്ടൽ ഇതുവരെയും വിട്ടുമാറിയിട്ടില്ല.പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group