ക്വിറ്റോയിലെ ആർച്ച് ബിഷപ്പായിരുന്ന കർദിനാൾ വേല ചിരിബോഗ അന്തരിച്ചു.

2003 മുതൽ 2010 വരെ ക്വിറ്റോ ആർച്ച് ബിഷപ്പായി സേവനമനുഷ്ഠിച്ച കർദിനാൾ ‘എഡ്വേർഡോ വെല ചിരിബോഗ’ ഞായറാഴ്ച അന്തരിച്ചു. 86- വയസ്സായിരുന്നു. നവംബർ 15 ന് ക്വിറ്റോയിലെ സെന്റ് കാമിലസ് ഹോസ്പിസിൽ വച്ച് 86 കാരനായ കർദിനാൾ വെല വാർധ്യക്യ സഹജമായ അസുഖങ്ങളാൽ മരിച്ചുവെന്ന് സ്പാനിഷ് ഭാഷാ വാർത്താ ഏജൻസിയായ എ.സി.ഐ റിപ്പോർട്ട് ചെയ്തു. കുറച്ചു ദിവസങ്ങളായി വാർധ്യക സഹജമായ അസുഖങ്ങൾ മൂലം, ആരോഗ്യപരമായ പല പ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നതായും അതിനാൽ പ്രത്യേക പരിചരണം അദ്ദേഹത്തിന് നൽകിയിരുന്നതായും അതിരൂപത അറിയിച്ചു. കർദിനാളിന്റെ ശവസംസ്‌കാര ചടങ്ങുകൾ നവംബർ 17 രാവിലെ 10:00 ന് ക്വിറ്റോ കത്തീഡ്രലിൽ ആരംഭിക്കും.

“അദ്ദേഹത്തിന്റെ മരണത്തിൽ ഞങ്ങൾ ഏറെ ദുഖിതരാണ് , എന്നാൽ വിശ്വസ്തനായ ഒരു ദാസനെന്ന നിലയിൽ ദൈവം അദ്ദേഹത്തെ തന്റെ മഹത്വത്തിലേക്ക് സ്വീകരിക്കുമെന്നത് ഞങ്ങൾക്ക് ആശ്വാസം പകരുന്നു. സഭയോടും ഇക്വഡോർ ജനതയോടും അദ്ദേഹം നൽകിയ ഉദാരമായ സേവനത്തിന് ഞങ്ങൾ ദൈവത്തിന് നന്ദി പറയുന്നു.” ഇക്വഡോർ ബിഷപ്പ് കോൺഫെറൻസ് പത്രക്കുറിപ്പിൽ പറഞ്ഞു. 1934 ജനുവരി 1 നാണ് കർദിനാൾ വേല ജനിച്ചത്. ക്വിറ്റോയിലെ സാൻ ജോസ് മേജർ സെമിനാരിയിൽ തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ച അദ്ദേഹം 1957 ജൂലൈ 28 ന് റിയോബാംബ രൂപതയുടെ പുരോഹിതനായി. 1969 ൽ ഇക്വഡോർ ബിഷപ്പ് കോൺഫെറെൻസിന്റെ അണ്ടർസെക്രട്ടറിയായി നിയമിതനായി. 1972 ഏപ്രിൽ 20 ന് ഗ്വായാക്വിലിന്റെ സഹായ ബിഷപ്പായി വെലയെ മാർപാപ്പ നിയമിച്ചു. 1972 മുതൽ 1975 വരെ ബിഷപ്പ് കോൺഫെറെൻസിന്റ സെക്രട്ടറിയായിരുന്നു. 1975 ഏപ്രിൽ 29 ന് അസോഗ്യൂസിന്റെ ബിഷപ്പായി അദ്ദേഹം നിയമിതനായി. 1989 വരെ ഇക്വഡോർ മിലിട്ടറി ഓർഡിനറിയേറ്റിലെ ബിഷപ്പായി അദ്ദേഹം സേവനം ചെയ്തു. 2003-ൽ ക്വിറ്റോ ആർച്ച് ബിഷപ്പായി നിയമിതനായ അദ്ദേഹം 2010-വരെ ആ സ്ഥാനത്ത് തുടർന്നു. 2010 സെപ്റ്റംബർ 11-ന് തന്റെ 76 വയസിൽ വേല ചിരിബോഗയെ, മാർപാപ്പ കർദിനാളായി ഉയർത്തി.

2015 ൽ പിയൂറയിൽ നടന്ന പെറുവിലെ പത്താമത് ദേശീയ യൂക്കറിസ്റ്റിക്, മരിയൻ കോൺഗ്രസിന്റെ പ്രതിനിധിയായി ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ നാമകരണം ചെയ്തു, കൂടാതെ 2017 ൽ പെറുവിൽ നടന്ന ലിമയിലെ സെന്റ് റോസിന്റെ മരണത്തിന്റെ 400-ാം വാർഷികത്തോടനുബന്ധിച്ച ജൂബിലിയിലെ അദ്ദേഹത്തെ സ്ഥാനപതിയാക്കി. 2015-ൽ, കുടുംബത്തെക്കുറിച്ചുള്ള സിനഡിന് തൊട്ടുമുമ്പ്, കർദിനാൾ വെല മാധ്യമങ്ങളോട് പറഞ്ഞു, “സഭയാണ് വിശ്വാസത്തിന്റെ നിക്ഷേപം, വിശ്വാസം യേശുവിന്റെ പഠിപ്പിക്കലാണ്: നമുക്ക് അവന്റെ കൽപ്പനയ്ക്ക് വിരുദ്ധമായി പോകാൻ കഴിയില്ല. വിശ്വാസത്തിന്റെ ഉപദേശത്തിന് പുറത്തുള്ള സിനഡിൽ നിന്ന് അസാധാരണമായ കാര്യങ്ങൾ പ്രതീക്ഷിക്കാൻ ഇടമില്ലെന്നും,അടിസ്ഥാന സത്യങ്ങൾ” മാറ്റാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു,


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group