കാരിത്താസ് ഇന്ത്യയുടെ ദേശീയ സമ്മേളനത്തിന് തുടക്കം

കാരിത്താസ് ഇന്ത്യയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ നൂറ്റിഎഴുപത്തിനാല് രൂപതകളുടെ സോഷ്യൽ വർക്ക് വിഭാഗം ഡയറക്ടർമാർ സംഗമിക്കുന്ന പത്താമത് ദേശീയ സമ്മേളനത്തിന് പാലായിൽ തുടക്കമായി. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന ദർശന വാക്യവുമായാണ് അസംബ്ളി സമ്മേളിക്കുന്നത്. ഇന്നലെ രാവിലെ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പാറ്റ്ന അതിരൂപതയുടെ ബിഷപ്പും കാരിത്താസ് ഇന്ത്യ ദേശീയ ചെയർമാനുമായ ഡോ. സെബാസ്റ്റ്യൻ കല്ലുപുരയുടെ അധ്യക്ഷതയിൽ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം നിർവഹിച്ചു.

സഭയുടെ കരുണയുടേതായ മുഖം മറ്റുള്ളവർക്ക് മുൻപിൽ അവതരിപ്പിക്കാൻ കാരി ത്താസ് ഇന്ത്യക്കു കഴിയുന്നതായി ബിഷപ്പ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. കാരിത്താസ് ഇന്ത്യയുടെ നയസമീപനങ്ങൾ ചർച്ച ചെയ്യുവാനും സഭയും സമൂഹവും നേരിടുന്ന വെല്ലുവിളികൾ, പ്രാദേശിക പ്രവർത്തനങ്ങൾ, പാരിഷ് കാരിത്താസ് തുടങ്ങിയ കാര്യങ്ങൾ ത്രിദിന സമ്മേളനത്തിൽ ചർച്ച ചെയ്യുമെന്ന് കാരിത്താസ് ഇന്ത്യ ദേശീയ ചെയർമാൻ കൂടിയായ ആർച്ച് ബിഷപ്പ് ഡോ. കല്ലുപുര പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group