കൊച്ചി : കലാപത്തിന്റെ പശ്ചാത്തലത്തിൽ ക്രൈസ്തവർ തുടർച്ചയായി വേട്ടയാടപ്പെടുന്ന മണിപ്പൂരിൽ സമാധാനം പുനർ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്കാ കോൺഗ്രസ് ഇന്ന് ഐക്യദാർഢ്യ ദിനാചരണം നടത്തും.
മണിപ്പുരിൽ അതിക്രൂരമായി വേട്ടയാടപ്പെടുന്ന ക്രൈസ്തവ സമുദായത്തോടും പൊതുസമൂഹത്തോടും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനാണ് എല്ലാ യൂണിറ്റുകളിലും ഐക്യദാർഢ്യ ദിനമായി ആചരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. യൂണിറ്റുകളിൽ പ്രതിഷേധയോഗങ്ങളും പ്രാർത്ഥനകളും സംഘടിപ്പിക്കും.
മണിപ്പുർ ഐക്യദാർഢ്യ പ്രഖ്യാപനത്തിന്റെ ഉദ്ഘാടനം ഗ്ലോബൽ പ്രസിഡന്റ് അഡ്വ . ബിജു പറയന്നിലം നിർവഹിച്ചു. ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group