ഡോക്ടര്‍മാരുടെ ചട്ടപ്പടി സമരം ഇന്ന് മുതല്‍

കെ.ജി.എം.സി.ടി.എ നേതൃത്വത്തില്‍ ഡോക്ടര്‍മാരുടെ ചട്ടപ്പടി സമരം ഇന്ന് മുതല്‍.

സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് അധ്യാപകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് അനിശ്ചിതകാല ചട്ടപ്പടി സമരം ഇന്ന് മുതൽ ആരംഭിക്കുന്നത്.

അധ്യയനവും രോഗീപരിചരണവും ഒഴിച്ചുള്ള ഡ്യൂട്ടികളില്‍ നിന്ന് വിട്ടു നില്‍ക്കും.

ഒ.പിയില്‍ ഒരു ഡോക്ടര്‍ നിശ്ചിത സമയത്ത് നിശ്ചിത രോഗികളെ മാത്രമേ പരിശോധിക്കൂ. ബാക്കി സമയം നാഷനല്‍ മെഡിക്കല്‍ കമീഷൻ നിര്‍ദേശിക്കുന്ന പ്രകാരമുള്ള അധ്യയന പ്രവര്‍ത്തനം നടത്തും. വാര്‍ഡില്‍ നിശ്ചിത പരിധിയെക്കാള്‍ രോഗികളെ പ്രവേശിപ്പിക്കില്ല. നിശ്ചിത സമയത്തിനകം ചെയ്തു തീര്‍ക്കാവുന്ന ശസ്ത്രക്രിയ മാത്രം നടത്തും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group