കെ-​റെ​യി​ൽ പ​ദ്ധതിയുമായി മുന്നോട്ട് പോകും : മു​ഖ്യ​മ​ന്ത്രി

കൊച്ചി :കേരളത്തിൽ കെ-​​​റെ​​​യി​​​ൽ പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ക​​​ത​​​ന്നെ ചെ​​​യ്യു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. സം​​​സ്ഥാ​​​ന​​​ത്ത് ന​​​ല്ല വേ​​​ഗ​​​ത​​​യു​​​ള്ള ട്രെ​​​യി​​​ൻ വേ​​​ണ​​​മെ​​​ന്നു ജ​​​ന​​​ങ്ങ​​​ൾ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നു​​​വെ​​​ന്ന​​​താ​​​ണു വ​​​ന്ദേ​​​ഭാ​​​ര​​​തി​​​നോ​​​ടു കാ​​​ണി​​​ച്ച പൊ​​​തു​​​വാ​​​യ സ​​​മീ​​​പ​​​ന​​​ത്തി​​​ൽ കാ​​​ണു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ്ര​​​തി​​​വാ​​​ര ടെ​​​ലി​​​വി​​​ഷ​​​ൻ സം​​​വാ​​​ദ പ​​​രി​​​പാ​​​ടി​​​യാ​​​യ ‘നാം ​​​മു​​​ന്നോ​​​ട്ട് ’-ന്‍റെ പു​​​തി​​​യ എ​​​പ്പി​​​സോ​​​ഡി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രാ​​​ണു പ​​​ദ്ധ​​​തി​​​ക്ക് അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കേ​​​ണ്ട​​​ത്. പ​​​ദ്ധ​​​തി അ​​​ട​​​ഞ്ഞ അ​​​ധ്യാ​​​യ​​​മാ​​​ണോ​​​യെ​​​ന്നു ഡ​​​ൽ​​​ഹി​​​യി​​​ൽ വാ​​​ർ​​​ത്താ സ​​​മ്മേ​​​ള​​​ന​​​ത്തി​​​നി​​​ടെ കേ​​​ന്ദ്ര റെ​​​യി​​​ൽ​​​വേ മ​​​ന്ത്രി​​​യോ​​​ടു ചോ​​​ദി​​​ച്ച​​​പ്പോ​​​ൾ അ​​​ല്ല എ​​​ന്നും ച​​​ർ​​​ച്ച ചെ​​​യ്യു​​​മെ​​​ന്നു​​​മാ​​​ണു പ​​​റ​​​ഞ്ഞ​​​ത്.

കെ-​​​റെ​​​യി​​​ൽ ആ​​​വ​​​ശ്യം​​​ത​​​ന്നെ​​​യാ​​​ണെ​​​ന്നാ​​​ണു പൊ​​​തു​​​വി​​​ൽ കാ​​​ണു​​​ന്ന​​​ത്. അ​​​തു​​​കൊ​​​ണ്ടാ​​​ണു പ​​​ദ്ധ​​​തി​​​യെ​​​ക്കു​​​റി​​​ച്ചു പോ​​​സി​​​റ്റി​​​വാ​​​യ കാ​​​ര്യം കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​നു പ​​​റ​​​യേ​​​ണ്ടി​​​വ​​​ന്ന​​​ത്. ഇ​​​ന്ന​​​ല്ലെ​​​ങ്കി​​​ൽ നാ​​​ളെ പ​​​ദ്ധ​​​തി​​​ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കൂട്ടിച്ചേർത്തു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group