വിടവാങ്ങിയ ജീസസ് യൂത്ത് പ്രവർത്തകരുടെ ജീവിതങ്ങളെ ആസ്‌പദമാക്കി മ്യൂസിക്കൽ ആൽബം

കൊച്ചി :2001 മാർച്ച്‌ 11 ന് നടന്ന പൂക്കിപ്പറമ്പ് ബസ് അപകടത്തിൽ മരണപ്പെട്ട ജീസസ് യൂത്ത് പ്രവർത്തകരുടെ ജീവിതങ്ങളെ ആസ്‌പദമാക്കി ഒരുക്കിയ മ്യൂസിക്കൽ ആൽബം പുറത്തിറങ്ങി.

 

കൂരാച്ചുണ്ട് സ്വദേശികളായ റോയി ചുവപ്പുങ്കൽ, ചെമ്പനോട സ്വദേശികളായ രജനി കാവിൽപുരയിടം, ഷിജി കറുത്ത പാറക്കൽ, ബിന്ദു വഴീകടവത്ത്, റീന പാലറ എന്നീ അഞ്ച് ജീസസ് യൂത്ത് പ്രവർത്തകരുടെ ജീവിതത്തെ ആസ്‌പദമാക്കി ജി ബാൻഡ് ആണ് മ്യൂസിക്കൽ ആൽബം ‘സോൾ ഫിഷേഴ്സ്’ പുറത്തിറക്കിയത്.

ആൽബിൻ തോമസ് രചനയും ലിബിൻ നോബി ഈണവും നൽകിയ ഗാനം സിനോവ് രാജ്, എലിഷ എബ്രഹാം എന്നിവർ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ജിന്റോ തോമസാണ് ഈ ആൽബത്തിന്റെ സംവിധായകൻ. ടോണി ജോസ് ഇതിലെ രംഗങ്ങൾ ചിത്രീകരിച്ചു. എഡിറ്റിംഗ് അഭിലാഷ് കോക്കാടും ടൈറ്റിൽ ഡിസൈൻ ജോയൽ മാത്യുവുമാണ്. ജി ബാന്റിന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനൽ ആയ God’s Band ൽ ആണ് ഈ ആൽബം റിലീസ് ചെയ്തിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group