മതഭീകരവാദത്തിനെതിരെ ഒന്നിക്കണമെന്ന ആഹ്വാനവുമായി കത്തോലിക്ക കോണ്‍ഗ്രസ്

മതഭീകരവാദത്തിനെതിരെ മതേതര മനസ്സുകള്‍ ഒന്നിക്കണമെന്ന ആഹ്വാനവുമായി താമരശ്ശേരി രൂപത കത്തോലിക്ക കോണ്‍ഗ്രസ്. വിഷയത്തില്‍ താമരശേരി രൂപത കത്തോലിക്ക കോണ്‍ഗ്രസ് കമ്മിറ്റി പ്രമേയം പാസാക്കി.

യുദ്ധം ലോകസമാധാനത്തിന് ഭീഷണി ആണെന്നും യുദ്ധത്തിലേക്ക് നയിച്ച മത ഭീകരവാദം അപലപനീയമാണെന്നും കത്തോലിക്ക കോണ്‍ഗ്രസ് പ്രസ്താവനയിലൂടെ അറിയിച്ചു. ഭീകരവാദികള്‍ ദൈവത്തിന്റെ പേര് ഉച്ചരിച്ചു കൊണ്ടാണ് ഇസ്രായേലിലെ കുട്ടികളും വയോജനങ്ങള്‍ ഉള്‍പ്പെടെയുള്ള നിരപരാധികളായ സാധാരണക്കാരുടെയും കഴുത്തറക്കുന്നത്. അതിനാല്‍ ഇവര്‍ ഐക്യദാര്‍ഢ്യം അര്‍ഹിക്കുന്നില്ല. കേരളത്തിലെ ഭരണ, പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളടക്കമുള്ളവര്‍ പാലസ്തീന്റെ പേര് പറഞ്ഞ് ഈ ഭീകരവാദ പ്രവര്‍ത്തനങ്ങളെ അനുകൂലിച്ചു കൊണ്ട് പ്രസ്താവനകള്‍ ഇറക്കിയത് തികച്ചും ദുരുദ്ദേശപരമാണെന്ന് സമിതി ആരോപിച്ചു.

ഇസ്രായേലും പാലസ്തീനും തമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നമാണ് ഈ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെങ്കില്‍ എങ്ങനെയാണ് നിരപരാധികളുടെ നിഷ്ഠൂരമായ കൊലപാതകത്തിന് ശേഷം തക്ബീര്‍ വിളികള്‍ ഉയരുന്നത്. ഈ ഭീകരവാദികള്‍ പാലസ്തീന്‍ കീ ജയ് എന്ന് മുദ്രാവാക്യം അല്ല വിളിക്കുന്നത്. മറിച്ച് തങ്ങളുടെ ദൈവത്തിന്റെ പേരിലാണ് ഈ പൈശാചികമായ അതിക്രമങ്ങള്‍ നടത്തിയ ശേഷം അവര്‍ ആഘോഷിക്കുന്നത് എന്ന് ഇവിടുത്തെ ഐക്യദാര്‍ഢ്യ സേനകള്‍ തിരിച്ചറിയേണ്ടതാണെന്നും പരാമര്‍ശിച്ചു. ഈ മൃഗീയതയെ അപലപിക്കുവാന്‍ ഇത്തരം ഭീകരവാദികള്‍ വിശ്വസിക്കുന്നു എന്ന് അവര്‍ അവകാശപ്പെടുന്ന മതത്തിന്റെ നേതാക്കളും ഈ ക്രൂരതയ്ക്ക് ഓശാന പാടുന്ന രാഷ്ട്രീയ ഭരണ നേതൃത്വങ്ങളും കേരളത്തിലെ മാധ്യമങ്ങളും ഇതിന്റെ പിന്നിലെ സത്യം തിരിച്ചറിഞ്ഞു മുന്നോട്ട് വരണമെന്നും സമിതി ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group