കത്തോലിക്ക പുരോഹിതൻ ഉൾപ്പെടെ അഞ്ചു പേരെ മാലിയില്‍ തട്ടിക്കൊണ്ടുപോയി.

കത്തോലിക്ക പുരോഹിതൻ ഉള്‍പ്പെടെ അഞ്ചു പേരെ മാലിയില്‍ ആയുധധാരികള്‍ തട്ടിക്കൊണ്ടു പോയതായി പുതിയ റിപ്പോർട്ട്.
പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയിലെ മോപ്ടി രൂപതയിലെ സെഗ്യു ഇടവക വികാരിയായ ഫാ. ലിയോണ്‍ ഡൌയോനൺ ഉൾപ്പെടെ നാല് പേരെയാണ് ആയുധധാരികൾ തട്ടിക്കൊണ്ടുപോയത്..
ഗ്രാമമുഖ്യന്‍ തിമോത്തെ സോമ്പോരോ, ഡെപ്യൂട്ടി മേയര്‍ പാസ്കല്‍ സോമ്പോരോ, ഇമ്മാനുവല്‍ സോമ്പോരോ, ബൌട്ടി തോളോഫൌദി തുടങ്ങിയവരെയും തട്ടിക്കൊണ്ടുപോയതയാണ് റിപ്പോർട്ട് .
തീവ്രവാദി സംഘടനകളായ അല്‍ക്വയ്ദയേയും, ഇസ്ലാമിക് സ്റ്റേറ്റിനേയും അനുകൂലിക്കുന്ന നിരവധി സംഘടനകള്‍ മാലിയില്‍ ശക്തമാണ്. നിരവധി പേരാണ് ഇതിനോടകം തന്നെ തട്ടിക്കൊണ്ടുപോകലിനും തീവ്രവാദത്തിന്നും ഇരയായിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group