ഉത്ഥിതനായ ക്രിസ്തു വിശുദ്ധനാട്ടിൽ സമാധാനത്തിന്റെ പാത തുറക്കട്ടെ : മാർപാപ്പാ

യുദ്ധം മൂലം വലയുന്ന രാജ്യങ്ങളെയും ജനതകളെയും പ്രത്യേകം അനുസ്മരിച്ച് ഫ്രാൻസിസ് പാപ്പ. യുദ്ധവും അക്രമവും മൂലം ദുരിതമനുഭവിക്കുന്ന വിശുദ്ധനാട്ടിലും ഉക്രൈനിലും ലോകത്തിന്റെ എല്ലാ പ്രദേശങ്ങളിലും സമാധാനത്തിൻ്റെ പാത തുറക്കാൻ പ്രാർത്ഥിക്കണമെന്ന് ഫ്രാൻസിസ് പാപ്പ പ്രത്യേകം ഓർമപ്പെടുത്തി.

“യേശുവിന്റെ പീഡാസഹനത്തിന്റെയും മരണത്തിന്റെയും പുനരുത്ഥാനത്തിന്റെയും രഹസ്യങ്ങൾക്കു സാക്ഷ്യം വഹിച്ച വിശുദ്ധനാട്ടിലെ ജറുസലേമിലേക്ക് നമ്മുടെ കണ്ണുകളെ തിരിക്കാനാണ് ഇന്ന് ഞാൻ ആഗ്രഹിക്കുന്നത്. ഇസ്രയേലിലും പാലസ്തീനിലും ഉക്രൈനിലും തുടങ്ങി ലോകമെമ്പാടുമുള്ള നിരവധി സംഘർഷങ്ങളുടെ ഇരകളിലേക്കാണ് എന്റെ ചിന്തകൾ പോകുന്നത്. ഉയിർത്തെഴുന്നേറ്റ ക്രിസ്തു ആ പ്രദേശങ്ങളിലെ യുദ്ധത്തിൽ തകർന്ന ജനങ്ങൾക്ക് സമാധാനത്തിന്റെ പാത തുറക്കട്ടെ” – പാപ്പ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m