മാര്‍ഗം കളിക്കുള്ള കേരള ഫോക്ലോര്‍ അക്കാദമിയുടെ അവാര്‍ഡിന് അര്‍ഹനായി സിബി പാലാ. മാര്‍ഗംകളി തനിമ ചോരാതെ പുതുതലമുറയ്ക്ക് പകര്‍ന്ന് നല്‍കുന്ന പ്രവര്‍ത്തനം മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്. 25 വര്‍ഷക്കാലമായി മാര്‍ഗംകളി പരിശീലകനും നൃത്താധ്യാപകനുമായ ഇടപ്പാടി വടക്കേതില്‍ സിബി, മാര്‍ഗംകളിയെ തനിമ ചോരാതെ പുതുതലമുറയെ പരിശീലിപ്പിക്കുന്ന കലാകാരനാണ്.
സംസ്ഥാനത്തെ പത്തോളം ജില്ലകളിലെ കലാലയങ്ങളില്‍ കുട്ടികളെ മാര്‍ഗംകളി പരിശീലിപ്പിച്ചു വരുന്ന സിബി പാരമ്പര്യ കലയുടെ പ്രചാരകന്‍ എന്ന നിലയില്‍ ഏറെ പ്രശസ്തനാണ്. കഴിഞ്ഞ 25 വര്‍ഷങ്ങളായി കേരളത്തിലെ വിവിധ സ്കൂളുകളില്‍ നൃത്ത അധ്യാപകനായി സേവനം ചെയ്തു വരികയാണ് സിബി. 62-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളില്‍ എ ഗ്രേഡ് ലഭിച്ച കോഴിക്കോട് സെന്‍റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ സിബിയുടെ ശിഷ്യരാണ്. മാര്‍ഗംകളിയില്‍ ഡിപ്ലോമ നേടിയ പരിശീലകരെ ചേര്‍ത്ത് സാന്‍തോം മാര്‍ഗംകളി സംഘം എന്ന കൂട്ടായ്മയ്ക്ക് രൂപം കൊടുത്ത് അതിന്‍റെ ഡയറക്ടറായും സിബി പാലാ പ്രവര്‍ത്തിച്ചു വരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group