അഗ്നിവീര്‍ റിക്രൂട്ട്മെൻ്റ് 2024: രജിസ്ട്രേഷൻ നടപടികള്‍ ആരംഭിച്ച്‌ ഇന്ത്യൻ ആര്‍മി

അഗ്‌നിവീറിൻ്റെ അടുത്ത റിക്രൂട്ട്‌മെൻ്റ് റാലിയുടെ രജിസ്‌ട്രേഷൻ നടപടികള്‍ ആരംഭിച്ച്‌ ഇന്ത്യൻ ആർമി. joinindianarmy.nic.in എന്ന വെബ്സൈറ്റില്‍ ഇന്ത്യൻ ആർമി അഗ്നിവീർ റിക്രൂട്ട്‌മെൻ്റ് 2024- ൻ്റെ അപേക്ഷ ഫോമുകള്‍ ലഭ്യമാണ്.

ഏപ്രിലിലാകും എഴുത്ത് പരീക്ഷ നടക്കുക. ശേഷം തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളുടെ കായിക ക്ഷമത പരിശോധിക്കും. 17-നും 21-നും ഇടയില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. കഴിഞ്ഞ മാസം ലുധിയാനയില്‍ നടത്തിയ വാർത്താ സമ്മേളനത്തിലാണ് കേണല്‍ ഡിപി സിംഗ് ഈ വിവരം പങ്കുവെച്ചത്. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group