’40 ഡേയ്‌സ്’ഫോർ പ്രോ ലൈഫ് കാംപെയിൻ ഇത്തവണ 588 നഗരങ്ങളിലേക്ക്..

ഗർഭച്ഛിദ്രത്തിനെതിരെയുള്ള 40 ഡേയ്‌സ് ഫോർ പ്രോ ലൈഫ് കാംപെയിൻ ഈ വലിയനോമ്പിൽ 588 നഗരങ്ങളിലേക്ക് കൂടി സംഘടിപ്പിക്കുന്നു.ഉപവാസം അനുഷ്ഠിച്ച് ഗർഭച്ഛിദ്ര ക്ലിനിക്കുകളുടെ മുന്നിലും പരിസരങ്ങളിലുമായി 40 ദിവസം പ്രാർത്ഥനകൾ നടത്തുകയും കൗൺസിലിംഗുകൾ ക്രമീകരിക്കുകയും ചെയ്യുന്ന പ്രോ ലൈഫ് ക്യാംപെയിനാണ് ’40 ഡേയ്‌സ് ഫോർ ലൈഫ്’.

വിഭൂതി തിരുനാൾ ദിനമായ മാർച്ച് രണ്ടിന് ആരംഭിച്ച പുതിയ കാംപെയിൻ ഓശാനാ ഞായറാഴ്ചയായ ഏപ്രിൽ 10നാണ് സമാപിക്കുക. നോർത്ത് അമേരിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങൾക്കു പുറമെ ബെൽജിയം, ജർമനി, യു.കെ, അയർലൻഡ്, സ്പെയിൻ, പോർച്ചുഗൽ, നൈജീരിയ, എത്യോപ്യ എന്നിങ്ങനെ നിരവധി രാജ്യങ്ങളിലാണ് ഇത്തവണ ’40 ഡേയ്സ് ഫോർ ലൈഫ്’ നടക്കുക. ഗർഭച്ഛിദ്ര ക്ലിനിക്കുകൾ മുന്നിൽ ഓരോ ദിവസവും 12 മണിക്കൂർ നേരമാണ് പ്രാർത്ഥനകൾ ക്രമീകരിച്ചിരിക്കുന്നത്. ഗർഭച്ഛിദ്ര ക്ലിനിക്കുകൾക്കു സമീപം ക്രമീകരിച്ച താൽക്കാലിക ബലിവേദികളിൽ ബിഷപ്പുമാരും വൈദികരും ദിവ്യബലിയും ദിവ്യകാരുണ്യ ആരാധനയും അർപ്പിക്കുന്നതും കാംപെയിന്റെ സവിശേഷതയാകും.

2004ലാണ് ’40 ഡേയ്‌സ് ഫോർ ലൈഫ്’ സ്ഥാപിതമായത്. 40 ദിവസം നീണ്ടുനിൽക്കുന്ന ജാഗരണപ്രാർത്ഥനകൾ, ഉപവാസം, വിവിധ സമൂഹങ്ങളിലേക്ക് ഇറങ്ങിചെന്നുള്ള പ്രവർത്തനം, എന്നിവയിലൂടെ ഗർഭച്ഛിദ്രം അവസാനിപ്പിക്കാനുള്ള ദൈവത്തിന്റെ സവിശേഷമായ വിളിക്ക് കാതോർത്ത നാലു പേരായിരുന്നു ഇതിന് പിന്നിൽ. 2007ൽ സംഘടിപ്പിച്ച ആദ്യത്തെ ദേശീയ കാംപെയിനിൽ 33 വേദികളേ ഉണ്ടായിരുന്നുള്ളൂ എങ്കിൽ ഇന്ന് 63 രാജ്യങ്ങളിലെ 1000ൽപ്പരം നഗരങ്ങളിൽ ശ്രദ്ധേയ സാന്നിധ്യമാണ് ’40 ഡേയ്‌സ് ഫോർ ലൈഫ്.’ ഈ വലിയനോമ്പിൽ പ്രോ ലൈഫ് ക്യാമ്പെയിൻ 588 നഗരങ്ങളിൽകൂടി സംഘടിപ്പിക്കപ്പെടുമ്പോൾ അത്ഭുതങ്ങൾ സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ലോകമെമ്പാടുമുള്ള പ്രോ ലൈഫ് സമൂഹം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group