“തിരുഹൃദയ” വിദ്യാപീഠത്തിന്‍റെ ശതാബ്ദി ദിനം 100 തികഞ്ഞ യൂണിവേഴ്സിറ്റിക്ക് പാപ്പാ ഫ്രാൻസിസിന്‍റെ ആശംസകൾ…..

ഇറ്റലിയിൽ മിലാൻ കേന്ദ്രമാക്കി റോം, ക്രെമോണ, ബ്രേഷ്യ തുടങ്ങിയ നഗരങ്ങളിൽ പ്രവർത്തിക്കുന്ന കത്തോലിക്കാ യൂണിവേഴ്സിറ്റിയുടെ ശതാബ്ദി ആഘോഷങ്ങൾക്ക് പാപ്പായുടെ ആശംസാ സന്ദേശം :“നൂറുവർഷമായി വിദ്യാഭ്യാസ മേഖലയിൽ അമൂല്യ സേവനമനുഷ്ഠിക്കുന്ന തിരുഹൃദയത്തിന്‍റെ നാമത്തിലൂള്ള കത്തോലിക്കാ യൂണിവേഴ്സിറ്റിയുടെ (Universita del Sacro Cuore) ശതാബ്ദി ദിനമാണിന്ന്. പ്രത്യാശാഭരിതമായ ഭാവിയുടെ നായകരാകുവാൻ യുവജനങ്ങളെ സഹായിക്കുന്ന മഹത്തായ വിദ്യാഭ്യാസ ദൗത്യം തുടർന്നും നിർവ്വഹിക്കുവാൻ ഈ സ്ഥാപനത്തിന് കഴിയുമാറാകട്ടെ!”ഇംഗ്ലിഷ് ഉൾപ്പെടെ 9 ഭാഷകളിൽ പാപ്പാ ഈ ആശംസ പങ്കുവച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group