വിശ്വാസികൾക്ക് സഹായമാകാൻ വത്തിക്കാൻ വെബ്സൈറ്റ്

റോമിലെ നാല് മേജർ ബസലിക്കകളുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവച്ചും, തീർത്ഥാടകരുടെ അനുഭവങ്ങൾ പങ്കുവയ്ക്കാൻ ആഹ്വാനം ചെയ്തും വത്തിക്കാൻ വാർത്താവിനിമയ കാര്യങ്ങൾക്കായുള്ള ഡികാസ്റ്ററി. “വിനോദസഞ്ചാരിയിൽനിന്ന് തീർത്ഥാടകനിലേക്ക്” (From Tourist to Pilgrim) എന്ന് പേരിട്ടിരിക്കുന്ന വെബ്സൈറ്റ് പുറത്തിറക്കി.

“ഡിജിറ്റൽ ലോകത്ത് വിശ്വാസസംപ്രേക്ഷണം” എന്ന പദ്ധതിയുടെ ഭാഗമായി, പത്തു രാജ്യങ്ങളിൽ നിന്നുള്ള പതിനാറ് വിദഗ്ദരായ ചെറുപ്പക്കാരാണ് ഈ സംരംഭത്തിൽ പങ്കുചേർന്നിരിക്കുന്നത്.

റോമിലെ മേജർ ബസലിക്കകളിൽ തങ്ങൾ നടത്തിയ സന്ദർശനത്തിലൂടെ, വാസ്തുവിദ്യയുടെ മനോഹരമായ മകുടങ്ങൾ എന്നതിനപ്പുറം, വിശ്വാസത്തിന്റെ ജീവിതസാക്ഷ്യമെന്ന നിലയിൽ അവയെ മനസ്സിലാക്കാനും, അനുഭവിച്ചറിയാനും സാധിച്ച കാര്യങ്ങളാണ്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് റോമിലെത്തുന്ന ക്രൈസ്തവ വിശ്വാസികൾക്കായി യുവജനങ്ങൾ പങ്കുവയ്ക്കുന്നത്.

വിശ്വാസപരമായി ഏറെ വളർന്നിട്ടില്ലാത്ത യുവജനങ്ങൾക്ക് പോലും, റോമിലെ മേജർ ബസലിക്കകളെ വ്യത്യസ്തമായ കണ്ണുകളോടെ നോക്കിക്കാണാനും, മനസ്സിലാക്കാനും സഹായിക്കാൻ ഉദ്ദേശിച്ചുള്ളതാണ് വിവിധ ഭാഷകളിലായി ഒരുക്കിയിട്ടുള്ള പുതിയ മിനി വെബ്സൈറ്റ്.

തങ്ങളുടെ ജീവിതത്തിൽ പ്രധാനപ്പെട്ട പല സന്ദേശങ്ങളും മനസ്സിലാക്കാൻ, റോമിലെ മേജർ ബസിലിക്കകളിൽ തങ്ങൾ നടത്തിയ സന്ദർശനങ്ങൾ സഹായിച്ചുവെന്നും, ഇവിടെയെത്തുന്ന ഓരോ സന്ദർശകർക്കും ഇതേ അനുഭവങ്ങൾ അറിയാൻ സഹായമേകുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും, വെബ്സൈറ്റ് തയ്യാറാക്കിയ യുവജനങ്ങൾ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m