സമാധാനപൂർണമായ രാഷ്ട്ര നിർമിതിക്ക് ഐക്യവും സംവാദവും പ്രോത്സാഹിപ്പിച് CAR മെത്രന്മാർ

മധ്യ ആഫ്രിക്ക : പുതുവത്സരദിന സന്ദേശത്തിൽ മധ്യ ആഫ്രിക്കൻ രാജ്യങ്ങളുടെ സമാധാനമായി ഐക്യത്തെ ഓർമപ്പെടുത്തി  C AR ബിഷപ്പുമാർ ഞായറാഴ്ച പുറത്തിറക്കിയ സന്ദേശത്തിലൂടെയാണ് രാജ്യത്തെ ദേശസ്നേഹികളായ പൗരൻമാരെ അഭിസംഭോധന ചെയ്തും പൗരന്മാരുടെ കഷ്ടപ്പാടുകളെ പ്രതിനിധികരിച്ചും രാഷ്ട്രത്തിന്റെ ഐക്യത്തെ പ്രോത്സാഹിപ്പിക്കുവാൻ ആഹ്വാനം ചെയ്തത്. മധ്യ ആഫ്രിക്കൻ ബിഷപ്പുമാരുടെ സമ്മേളനത്തിൽ [C E C A ] പശ്ചാത്തലത്തിൽ പ്രെസിഡന്റായ ബൊസാം ഗോവയിലെ ബിഷപ്പ് ലെസ്റ്റർ ഡെസിറൊ നോംഗ അസിയാഗി ഉൾപ്പെടെ പത്തോളം ബിഷപ്പുമാർ സന്ദേശത്തിൽ ഒപ്പുവച്ചിരുന്നു. ” മധ്യ ആഫ്രിക്കൻ ജനങ്ങളുടെ ദുരന്തങ്ങൾ പറഞ്ഞറിയിക്കാനാവാത്തതാണ് നിരന്തരമായ കുടിയൊഴിപ്പിക്കലും സാമ്പത്തിക ആരോഗ്യ  കാർഷിക മേഖലകളിലെ പ്രശ്നങ്ങളും ഗോത്രവർഗം സ്വജനപക്ഷപാതം ശത്രുത അത്യാഗ്രഹം അധികാരമോഹം തുടങ്ങിയവ രാജ്യത്തെ കൂലിപടയാളികളുടെയും ദേശീയപാതകരുടെയും കൈകളിൽ എത്തിച്ചതിനായി ബിഷപ്പുമാർ അഭിപ്രായപ്പെട്ടു . നമുക്ക് പരസ്പരം ഉപദ്രവിക്കുന്നത് അവസാനിപ്പിക്കാം എന്ന മുദ്രാവാക്യത്തിന് വിരുദ്ധമായ ഭിന്നിപ്പുകൾ സൃഷ്ടിക്കുന്നതും സ്വയം നശിപ്പിക്കുന്നതും നിർത്താം .അങ്ങനെ നിശ്ചയ ധാർട്യത്തോടും വിശ്വസ്തമായ പങ്കാളിത്തത്തോടും ക്ഷമയോടും കൂടെ രാജ്യത്തിന്റെ പുനർനിർമാണപ്രക്രിയയിൽ പങ്കുചേരുവാൻ ദേശസ്നേഹികളായ എല്ലാ പൗരന്മാരെയും ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു സന്ദേശം അവസാനിച്ചത്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group