അതിഥി തൊഴിലാളികള്‍ക്കായി വിശുദ്ധ കുര്‍ബാനയും ആഘോഷങ്ങളും സംഘടിപ്പിച്ചു

കേരളത്തിലെ അതിഥി തൊഴിലാളികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സര്‍വ്വ സേവ സംങ്ന്റെ നേതൃത്വത്തിൽ ചങ്ങനാശ്ശേരി സെന്‍റ് മേരിസ് പാറേല്‍ പള്ളിയില്‍ അതിഥി തൊഴിലാളികള്‍ക്കായി വിശുദ്ധ കുര്‍ബാനയും മറ്റ് ആഘോഷങ്ങളും സംഘടിപ്പിച്ചു.

ഇന്ത്യയിലെ ചോട്ടാ നാഗ്പൂര്‍ പ്രദേശങ്ങളില്‍ അധിവസിക്കുന്ന ആദിവാസി വംശജരുടെ ഇടയിലെ പ്രശസ്തമായ വിളവെടുപ്പ് ആഘോഷമാണ് കരം. പ്രസ്തുത ആഘോഷത്തിന്‍റെ ഭാഗമായാണ് സര്‍വ്വ സേവ സങ് അതിഥി തൊഴിലാളികളുടെ ഒരു സംഗമം സംഘടിപ്പിച്ചത്. എന്നാല്‍ സംഘാടകരെ അത്ഭുതപ്പെടുത്തി കൊണ്ട് 1400ഓളം അതിഥി തൊഴിലാളികള്‍ ചങ്ങനാശ്ശേരിയില്‍ എത്തിച്ചേര്‍ന്നു എന്നതും ശ്രദ്ധേയം. ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം തുടങ്ങിയ 7 ജില്ലകളില്‍ തൊഴിലെടുക്കുന്ന ജാര്‍ഖണ്ഡ്, അസം, ഒഡീഷ,ഛത്തീസ്ഗഡ്, പശ്ചിമ ബംഗാള്‍, ബിഹാര്‍, അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ ആദിവാസി സമൂഹത്തില്‍ നിന്നുള്ള അതിഥി തൊഴിലാളികളായിരുന്നു ഭൂരിഭാഗവും.

തനതായ വേഷവിധാങ്ങളില്‍ എത്തിച്ചേര്‍ന്ന അതിഥി തൊഴിലാളികള്‍ ഏറെ കൗതുകമായിരുന്നു. ഇവര്‍ക്കായി ചങ്ങനാശ്ശേരി സെന്‍റ് മേരിസ് പാറേല്‍ പള്ളിയിലാണ് ഹിന്ദിയിലുള്ള വിശുദ്ധ കുര്‍ബാന ക്രമീകരിച്ചിരുന്നത്. ആദിവാസി സമൂഹങ്ങള്‍ക്കായുള്ള സിബിസിഐ സെക്രട്ടറി ഫാ.നിക്കോളാസ് ബര്‍ള ഹിന്ദിയിലുള്ള വിശുദ്ധ കുര്‍ബാനക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. സര്‍വ്വ സേവ സങ് ഡയറക്ടര്‍ ഫാ.ബാബു കാക്കാനിയില്‍, സെന്‍റ് ജോണ്‍സ് മിഷന്‍ സെമിനാരി റെക്ടര്‍ ഫാ.മാത്യു ചെന്നക്കുടി തുടങ്ങിയവര്‍ സഹകാര്‍മികരായി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group