അടിയന്തര സാഹചര്യം നേരിടാന്‍ ‘പോര്‍ട്ടബിള്‍’ പണമിടപാട് സംവിധാനം വരുന്നു

പ്രകൃതിക്ഷോഭം, യുദ്ധം തുടങ്ങിയ അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കാവുന്ന ലളിതമായ പണമിടപാട് സംവിധാനം വികസിപ്പിക്കുമെന്ന് ആര്‍ബിഐ.

സങ്കീര്‍ണമായ സാങ്കേതിക വിദ്യകള്‍ ഒഴിവാക്കിയുള്ളതാകും ‘ലൈറ്റ് വെയ്റ്റ് ആൻഡ് പോര്‍ട്ടബിള്‍ പേയ്മെന്റ് സിസ്റ്റം(എല്‍.പി.എസ്.എസ്).

2022-23ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് പുതിയ സംവിധാനം കൊണ്ടുവരുന്നതിനെക്കുറിച്ച്‌ വിശദമാക്കിയിട്ടുള്ളത്. നിലവില്‍ ഉപയോഗിക്കുന്ന പരമ്ബരാഗത പണമിടപാട് സംവിധാനങ്ങളായ ആര്‍ടിജിഎസ്(റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്), യുപിഐ(യുണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്), എൻഇഎഫ്ടി(നാഷണല്‍ ഇലക്‌ട്രോണിക് ഫണ്ട് ട്രാൻസ്ഫര്‍) എന്നവി സങ്കീര്‍ണവും വലിയ തോതിലുള്ള പണമിടപാടിനും വേണ്ടി രൂപകല്പന ചെയ്തിട്ടുള്ളതാണ്. സങ്കീര്‍ണമായ സാങ്കേതിക വിദ്യയും വയേഡ് ശൃംഖലകളും ആശ്രയിച്ചാണ് ഇവയുടെ പ്രവര്‍ത്തനം.

പ്രകൃതിക്ഷോഭങ്ങള്‍ ഉള്‍പ്പടെയുള്ള അടിയന്തര സാഹചര്യമുണ്ടായാല്‍ പരമ്ബരാഗത സംവിധാനങ്ങള്‍ വഴി ഇടപാട് സാധ്യമാകാറില്ല. അതുകൊണ്ടാണ് ‘പോര്‍ട്ടബിള്‍’ സംവിധാനം ഒരുക്കുന്നതെന്നും ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്. ഏത് സാഹചര്യം വന്നാലും തടസ്സമില്ലാതെ പണലഭ്യത ഉറപ്പാക്കാനും അതിലൂടെ സമ്ബദ് വ്യവസ്ഥയുടെ സ്ഥിരത നിലനിര്‍ത്താനും സംവിധാനം ഉപകരിക്കും. വിപണി ഇടപാടുകള്‍ തടസ്സമില്ലാതെ തുടരാനും കഴിയും.

ലളിതമായ സാങ്കേതിക സംവിധാനമാകും ഇതിനായി ഒരുക്കുക. സാധാരണ സമയങ്ങളില്‍ സംവിധാനം ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യം എന്തുതന്നെ ഉണ്ടായാലും ഡിജിറ്റല്‍ ഇടപാടും സാമ്ബത്തിക വിപണിയുടെ പ്രവര്‍ത്തനങ്ങളും തടസ്സരഹിതമാക്കുകയാണ് ലക്ഷ്യം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group