രാജ്യത്തിന്റെ ആദ്യ ലിഥിയം ഖനന കരാര്‍ അര്‍ജന്റീനയുമായി; സുസ്ഥിര ഭാവിയിലേക്കുള്ള ഊര്‍ജ്ജ പരിവര്‍ത്തനത്തില്‍ നിര്‍ണായക പങ്ക് വഹിക്കാൻ KABIL-CAMYEN ഉടമ്പടി

അര്‍ജന്റീനയുമായി പ്രഥമ ലിഥിയം ഖനന കരാറില്‍ ഒപ്പുവെച്ച്‌ കേന്ദ്രം. അര്‍ജന്റീനയിലെ കാറ്റമാര്‍ക്ക പ്രവിശ്യയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സംരംഭമായ CATAMARCA MINERA Y ENERGETICA SOCIEDAD DEL ESTADO (CAMYEN SE) മായി ഖനിജ് ബിദേശ് ഇന്ത്യ ലിമിറ്റഡ് (Khanij Bidesh India Limited-KABIL) ആണ് കരാറില്‍ ഒപ്പുവെച്ചത്.

കാറ്റമാര്‍ക്ക ഗവര്‍ണര്‍ ലിക് റൗള്‍ ജലീല്‍, കാറ്റമാര്‍ക്ക വൈസ് ഗവര്‍ണര്‍ റൂബൻ ഡസ്സോ, ഖനി മന്ത്രി എച്ച്‌ഇ മാര്‍സെലോ മുറുവ, അര്‍ജന്റീനയിലെ ഇന്ത്യൻ അംബാസഡര്‍ എച്ച്‌ ഇ ദിനേഷ് ഭാട്ടിയ എന്നിവരുടെ സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പുവെച്ചത്. കേന്ദ്ര പാര്‍ലമെന്ററി കാര്യ, കല്‍ക്കരി, ഖനി മന്ത്രി പ്രഹ്ലാദ് ജോഷി, ഖനി മന്ത്രാലയം സെക്രട്ടറി വി എല്‍ കാന്ത റാവു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇന്ത്യക്കും അര്‍ജന്റീനയ്‌ക്കും ഇത് ചരിത്ര ദിനമാണെന്ന് പ്രഹ്ലാദ് ജോഷി പറഞ്ഞു. KABIL-CAMYEN ഉടമ്ബടി ഒപ്പുവെച്ചതോടെ ഉഭകക്ഷി ബന്ധത്തില്‍ പുതിയ അദ്ധ്യായത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. സുസ്ഥിര ഭാവിയിലേക്കുള്ള ഊര്‍ജ്ജ പരിവര്‍ത്തനത്തില്‍ നിര്‍ണായക പങ്ക് വഹിക്കാൻ ഉടമ്ബടിക്ക് സാധിക്കും. ഇന്ത്യയിലെ വിവിധ വ്യവസായങ്ങള്‍ക്ക് ആവശ്യമായ ധാതുക്കള്‍ക്ക് പ്രതിരോധശേഷിയുള്ളതും വൈവിധ്യപൂര്‍ണ്ണവുമായ വിതരണ ശൃംഖല ഉറപ്പാക്കുന്നതിലും സുപ്രധാന പങ്ക് വഹിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഒരു കമ്ബനി ആദ്യമായാണ് ലിഥിയം പര്യവേക്ഷണ-ഖനന പദ്ധതിയില്‍ ഒപ്പുവെക്കുന്നത്. അര്‍ജന്റീനയിലെ കാറ്റമാര്‍ക്ക പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന 5 ലിഥിയം ബ്രൈൻ ബ്ലോക്കുകളുടെ പര്യവേക്ഷണമാണ് കബില്‍ നടത്തുക. കാറ്റമാര്‍ക്കയില്‍ ബ്രാഞ്ച് ഓഫീസ് സ്ഥാപിക്കാനും പദ്ധതിയിടുന്നുണ്ട്. ലിഥിയം ധാതുക്കളുടെ കണ്ടെത്തല്‍, വാണിജ്യ ഉത്പാദനത്തിനുള്ള പര്യവേക്ഷണം തുടങ്ങിയവയാകും കാറ്റമാര്‍ക്കയില്‍ നടത്തുക. ഏകദേശം 200 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്.

‘ലിഥിയം ട്രയാംഗിളിന്റെ’ ഭാഗമാണ് അര്‍ജന്റീന. ലോകത്തിലെ മൊത്തം ലിഥിയം വിഭവങ്ങളുടെ പകുതിയിലധികവും ചിലി, ബൊളീവിയ, അര്‍ജന്റീന എന്നിവിടങ്ങളിലാണ്. ലോകത്തിലെ വലിയ ലിഥിയം വിഭവങ്ങളില്‍ രണ്ടാം സ്ഥാനവും, ലിഥിയം ശേഖരത്തില്‍ മൂന്നാം സ്ഥാനവും ഉത്പാദനത്തില്‍ ആഗോള തലത്തില്‍ നാലം സ്ഥാനവും വഹിക്കുന്നത് അര്‍ജന്റീനയാണ്. സുപ്രധാന കരാര്‍ ഇന്ത്യയും അര്‍ജന്റീനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം ഖനന മേഖലയുടെ സുസ്ഥിര വികസനത്തിന് സംഭാവന നല്‍കുമെന്നത് തീര്‍ച്ച.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group