ചെറുപുഷ്പ മിഷൻലീഗ് പ്ലാറ്റിനം ജൂബിലി സമാപനം ഈ മാസം നാലിന്

കോട്ടയം : പാ​ലാ രൂ​പ​ത​യു​ടെ ആ​തി​ഥേ​യ​ത്വ​ത്തി​ല്‍ ചെ​റു​പു​ഷ്പ മി​ഷ​ന്‍ലീ​ഗ് പ്ലാ​റ്റി​നം ജൂ​ബി​ലി സ​മാ​പ​നം ‍ഡിസംബർ നാ​ലി​ന് ഭ​ര​ണ​ങ്ങാ​ന​ത്ത് വെച്ച് ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ഭ​ര​ണ​ങ്ങാ​നം സെ​ന്‍റ് മേ​രീ​സ് പാ​രീ​ഷ്ഹാ​ളി​ല്‍ ചേ​രു​ന്ന ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​നം​ ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും.​ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബേ​ബി പ്ലാ​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ചെ​റു​പു​ഷ്പ മി​ഷ​ന്‍ലീ​ഗ് ര​ക്ഷാ​ധി​കാ​രി റ​വ. ഡോ. ​തോ​മ​സ് മാ​ര്‍ കൂ​റി​ലോ​സ് അ​നു​ഗ്ര​ഹ​ പ്ര​ഭാ​ഷ​ണം ന​ട​ത്തും.​ മി​ഷ​ന്‍ലീ​ഗ് സം​സ്ഥാ​ന സ​മി​തി ഏ​ര്‍പ്പെ​ടു​ത്തി​യ പി.​സി. അ​ബ്ര​ഹാം പ​ല്ലാ​ട്ടു​കു​ന്നേ​ല്‍ (കു​ഞ്ഞേ​ട്ട​ന്‍) പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍ഹ​നാ​യ മു​ന്‍ സു​പ്രീം കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് കു​ര്യ​ന്‍ ജോ​സ​ഫ്, ഫാ. ​ജോ​സ​ഫ് മാ​ലി​പ്പ​റ​മ്പി​ല്‍ പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍ഹ​നാ​യ ഫാ. ​അ​ബ്ര​ഹാം പോ​ണാ​ട്ട് എ​ന്നി​വ​ര്‍ക്ക് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ന​ല്‍കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group