പുതുപുലരി പിറന്നു; ഇനി പുതിയ പ്രതീക്ഷകള്‍, പുതുവര്‍ഷം ആഘോഷിച്ച്‌ ലോകം

പുതുവത്സരം ആഘോഷിച്ച്‌ ലോകം. പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ് 2024 ആദ്യം പിറന്നത്. തൊട്ടുപിറകെ ന്യൂസിലൻഡും ഓസ്ട്രേലിയയും പുതുവര്‍ഷത്തെ വരവേറ്റു. ഇന്നലെ ഇന്ത്യൻ സമയം 3.30 നാണ് ലോകം പുതുവര്‍ഷത്തിന്‍റെ ആദ്യ നിമിഷങ്ങളിലേക്ക് കടന്നത്.

ഇന്ത്യയിലും ഏറെ ആഹ്ലാദത്തോടും ഉത്സവാന്തരീക്ഷത്തിലുമാണ് പുതുവത്സരത്തിന് സ്വാഗതമോതിയത്. പ്രധാന നഗരങ്ങളായ ഡല്‍ഹി, മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ ആഘോഷത്തിന്റെ പൊടിപൂരമായിരുന്നു. രാഷ്ട്ര നേതാക്കള്‍ പുതുവത്സരാശംസകള്‍ നേര്‍ന്നു.

കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം നഗരങ്ങളില്‍ അഭൂതപൂര്‍വമായ ജനസഞ്ചയം പുതിയ വര്‍ഷത്തെ വരവേല്‍ക്കുന്നതിനായി തെരുവിലിറങ്ങി. അനിഷ്ട സംഭവങ്ങളു ണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പോലീസ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ട് പുതുവത്സരാഘോഷത്തിനായി എത്തിയ ജനങ്ങളാല്‍ നിറഞ്ഞുകവിഞ്ഞു. തിരുവനന്തപുരത്തെ മാനവീയം വീഥിയിലും കനകക്കു ന്നിലുമെല്ലാം സ്ഥിതി വ്യത്യസ്തമായിരുന്നില്ല. നിറദീപങ്ങളും വര്‍ണത്തൊങ്ങലുകളും കൊണ്ട് നാടാകെ അലങ്കരിച്ചിരുന്നു. കോവളത്ത് പുതുവര്‍ഷാഘോഷത്തിനായി സ്വദേശികള്‍ക്കു പുറമെ വിദേശികളും ഒഴുകിയെത്തി. കോഴിക്കോട് ഉള്‍പ്പെടെയുള്ള ഇതര ജില്ലകളിലും വന്‍ വരവേല്‍പ്പാണ് പുതിയ വര്‍ഷത്തിന് നല്‍കപ്പെട്ടത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group