വിഴിഞ്ഞം സമരത്തിന് മാർത്തോമ്മാ സഭ പിന്തുണ പ്രഖ്യാപിച്ചു.

കൊച്ചി :അ​തി​ജീ​വ​ന​ത്തി​നായി വി​ഴി​ഞ്ഞ​ത്തെ മ​ത്സ്യത്തൊഴി​ലാ​ളി​ക​ൾ ന​ട​ത്തിവ​രു​ന്ന സ​മ​രം എ​ത്ര​യും വേ​ഗം ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്ന് മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ സ​ഭ വൈ​ദി​ക ‌ വാ​ർ​ഷി​ക സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

ക​ട​ലി​നെയും തീ​ര​ത്തെ​യും ഉ​പ​ജീ​വ​ന​ത്തി​നു​ള്ള ഉ​പാ​ധി​യും ജീ​വ​ന ഇ​ട​വു​മാ​ക്കി​യി​രു​ന്ന ഒ​രു വ​ലി​യ ജ​ന​സ​മൂ​ഹം അ​തി​ജീ​വ​ന​ത്തി​നാ​യി സ​മ​ര​മു​ഖ​ത്താ​ണ്. പ്ര​കൃ​തിസം​ര​ക്ഷ​ണ​ത്തി​നും അ​തി​ജീ​വ​ന​ത്തി​നു​മാ​യി സ​മ​രം ന​ട​ത്തു​ന്ന ജ​ന​സ​മൂ​ഹ​ത്തോ​ട്‌ മാ​ർ​ത്തോ​മ്മാ സ​ഭ വൈ​ദി​ക വാ​ർ​ഷി​ക സ​മ്മേ​ള​നം ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു.

റ​വ. ഡോ. ​വി.എം. ​മാ​ത്യു അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തെ റ​വ. രാ​ജു പി. ​ജോ​ർ​ജ്, റ​വ. ഡി. ​സു​നി​ൽ എ​ന്നി​വ​ർ പി​ന്താ​ങ്ങി. ഡോ. ​ഏ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മൂ​ന്നു ദി​വ​സ​മാ​യി ന​ട​ന്ന വൈ​ദി​കസ​മ്മേ​ള​നം ഇ​ന്നു സ​മാ​പി​ക്കും


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group