ഐഎസ്ആർഒയിലെ ജോലി സാധ്യത ഉപേക്ഷിച്ച കർത്താവിന്റെ മണവാട്ടി : സി.മെർലിൻ സിഎംസി

പഠിച്ച കാലങ്ങളിലെല്ലാം ഉന്നതവിജയം കരസ്ഥമാക്കുകയും, എൻ ഐ ടിയിൽ Mtech “സിഗ്നൽ പ്രോസസിംഗ്” ഉയർന്ന മാർക്കോടെ പൂർത്തിയാക്കി ഐഎസ്ആർഒയിൽ ഉൾപ്പെടെ സെലക്ട് ചെയ്യപ്പെടുകയും ചെയ്തിട്ടും ഉള്ളിൽ ആവേശമായി രൂപപ്പെട്ടിരുന്ന സന്യാസജീവിതത്തിലേയ്ക്ക് പ്രവേശിക്കുകയും ചെയ്ത യുവ സന്യാസിനി… സി. മെർലിൻ പോൾ സിഎംസി യുടെ ജീവിതം സന്യാസത്തിന്റെ മഹത്വവും പ്രാധാന്യവും വിളിച്ചോതുന്നു…ചെറുപ്പം മുതലേ ദൈവീക ഭക്തിയിലും ജ്ഞാനത്തിലും വളർന്നുവന്ന മെർലിൻ, ജീവിതത്തിൽ ഉണ്ടായ അനുഭവങ്ങൾ പങ്കുവെച്ചിരിക്കുന്നത് ഇപ്രകാരമാണ് ” വിശുദ്ധ കുർബാനയിൽ സംബന്ധിക്കുന്ന ഒരു ദിവസം പെട്ടെന്ന് കുർബാനയിലെ സിസ്റ്റർനു തോന്നുകയാണ് താഴോട്ട് വീഴുന്നതായി , നോക്കുമ്പോൾ ഒരു പാമ്പ് വാപൊളിച്ചു കിടക്കുന്നു, അതിന്റെ പ്ലാന് സിസ്റ്ററിനെ വിഴുങ്ങുക എന്ന ഉദ്ദേശമാണ് പേടിയോടെ ഒന്നും ചെയ്യാൻ സാധിക്കാതെ താഴേയ്ക്ക് വീണു കൊണ്ടിരിക്കുകയാണ്. പെട്ടെന്നൊരു കരം വന്നു രക്ഷിക്കുന്ന അനുഭവം ഉണ്ടായത്. ആ കരം വേറെ ആരും അല്ലായിരുന്നു ഈശോ തന്നെയായിരുന്നു. ഇങ്ങനെയുള്ള ദൈവീക അനുഭവങ്ങളെ ചെറുപ്പകാലം മുതലേ സിസ്റ്ററുടെ ജീവിതത്തിലെ ഈശോയെ കണ്ടെത്തുവാൻ സാധിച്ചിട്ടുണ്ട്അവഹേളന ശ്രമങ്ങളും ദുരാരോപണങ്ങളും പെരുകുമ്പോഴും ദൈവവിളിയുടെ മഹത്വം തിരിച്ചറിയുന്നവരുടെ എണ്ണം വർദ്ധിക്കുകതന്നെയാണ്.
സന്യാസത്തിന്റെ സൗന്ദര്യവും തേജസും തിരിച്ചറിഞ്ഞ് അതിൽ ആകൃഷ്ടരാകുന്നവർ ചെറുതും വലുതുമായ തങ്ങളുടെ നേട്ടങ്ങളെയെല്ലാം തൃണവദ്ഗണിച്ചുകൊണ്ട് കൂടുതൽ മൂല്യമുള്ളതിനായി ജീവിക്കാൻ തീരുമാനിക്കുന്നു…ഒരിക്കലും അവസാനിക്കാനുള്ളതല്ല സന്യാസം, ആരൊക്കെ ശ്രമിച്ചാലും തകർക്കാൻ കഴിയുന്ന ഒന്നല്ല അത്…അതൊരു രഹസ്യമാണ്… കൃപ ലഭിച്ചവർക്ക് മാത്രം തിരിച്ചറിയാൻ കഴിയുന്ന ദൈവിക രഹസ്യം…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group