മനുഷ്യസാഹോദര്യത്തിനുള്ള 2024-ലെ സായിദ് അവാർഡിന് അർഹയായി ചിലിയിലെ കന്യാസ്ത്രീയമ്മ

മനുഷ്യസാഹോദര്യത്തിനുള്ള 2024-ലെ സായിദ് അവാർഡിന് അർഹയായി ചിലിയിലെ കന്യാസ്ത്രീ സിസ്റ്റർ നെല്ലി ലിയോൺ കൊറിയ. സിസ്റ്ററിനൊപ്പം ഈജിപ്തിലെ കാർഡിയോതൊറാസിക് സർജനും, ഇന്തോനേഷ്യയിലെ രണ്ടു പ്രമുഖസംഘടനകളും അവാർഡിന് അർഹരായി.

മനുഷ്യരാശിയുടെ പുരോഗതിക്കും സമാധാനപരമായ സഹവർത്തിത്വത്തിനും വ്യക്തികളുടെയും സംഘടനകളുടെയും സംഭാവനകളെ അംഗീകരിക്കുന്ന മനുഷ്യസാഹോദര്യത്തിനുള്ള സായിദ് അവാർഡിന്റെ അഞ്ചാമത് എഡിഷൻ വിജയികളെയാണ് വെള്ളിയാഴ്ച അബുദാബിയിൽ പ്രഖ്യാപിച്ചത്. 2019 ഫെബ്രുവരി 4ന് ഫ്രാൻസിസ് മാർപാപ്പയും അൽ-അസ്ഹറിലെ ഗ്രാൻഡ് ഇമാമും ഒപ്പിട്ട മനുഷ്യസാഹോദര്യത്തെക്കുറിച്ചുള്ള രേഖയെയാണ് ഈ അവാർഡ് പ്രതിനിധാനം ചെയ്യുന്നത്. ഫെബ്രുവരി അഞ്ചിന് അബുദാബിയിലെ ഫൗണ്ടേഴ്സ് മെമ്മോറിയലിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും. വിജയികൾക്ക് അവരുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഒരു മില്യൺ ഡോളറാണ് സമ്മാനത്തുകയായി ലഭിക്കുക.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group