ഫാത്തിമായിലെ സിസ്റ്റർ ലൂസിയായുടെ നാമകരണ നടപടികൾ അടുത്ത ഘട്ടത്തിലേക്ക്

ഫാത്തിമായിൽ മാതാവ് പ്രത്യക്ഷപ്പെട്ട സിസ്റ്റർ ലൂസിയായുടെ നാമകരണ നടപടികൾ
പുരോഗമിക്കുന്നു. സിസ്റ്റർ ലൂസിയായുടെ നാമകരണ നടപടികൾക്ക് നേതൃത്വം നൽകുന്ന പോസ്റ്റുലേറ്റർ സിസ്റ്റർ ലൂസിയായുമായി ബന്ധപ്പെട്ട സാക്ഷ്യങ്ങളും
വീരോചിത പുണ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളും വിശുദ്ധരുടെ നാമകരണ
നടപടികളുടെ തിരുസംഘത്തിന് സമർപ്പിച്ചതോടെയാണ് നാമകരണ നടപടികൾ അടുത്ത ഘട്ടത്തിലേക്ക് കടന്നത്.

വീരോചിത പുണ്യങ്ങളെക്കുറിച്ചുള്ള നടപടിക്രമം പൂർത്തിയാകുമ്പോൾ ഫ്രാൻസിസ് മാർപാപ്പ സിസ്റ്റർ ലൂസിയായെ ധന്യ പദവിയിലേക്കുയർത്തും.

മാതാവ് പ്രത്യക്ഷപ്പെടുമ്പോൾ കൂട്ടത്തിൽ ഏറ്റവും പ്രായമുളള വ്യക്തി ലൂസിയാ ആയിരുന്നു. മറ്റ് രണ്ട് ദർശകരായ ജസീന്തയെയും ഫ്രാൻസിസ്ക്കോയെയും 2017 ൽ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധരായി ഉയർത്തിയിരുന്നു. ഇരുവരും മരണമടയുമ്പോൾ യഥാക്രമം 10 ഉം 11 ഉം വയസായിരുന്നു. സഭാചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷികളല്ലാത്ത വിശുദ്ധരാണ് ഇവർ.

സിസ്റ്റർ ലൂസിയ മരിക്കുമ്പോൾ 97 വയസായിരുന്നു പ്രായം. അവസാനത്തെ 50 വർഷക്കാലം പോർച്ചുഗല്ലിലെ കർമ്മലീത്ത കോൺവെന്റിലായിരുന്നു സിസ്റ്റർ കഴിച്ചു കൂട്ടിയത്. മരണത്തിന് മൂന്നു വർഷങ്ങൾക്ക് ശേഷം 2008 ലാണ് നാമകരണ നടപടികൾ ആരംഭിച്ചത്. സാധാരണ ഒരു വ്യക്തി മരിച്ച് അഞ്ചു വർഷം കഴിഞ്ഞു മാത്രമാണ് നാമകരണ നടപടികൾക്ക് തുടക്കം കുറിക്കുന്നത്. എന്നാൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ പ്രത്യേക അനുമതി പ്രകാരമാണ് ഇക്കാര്യത്തിൽ ഭേദഗതി വരുത്തിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group