കുട്ടികൾ ക്രിസ്തുമസ് ആഘോഷിക്കുന്നത് നിരോധിച്ച് ചൈന

കുട്ടികൾ ക്രിസ്തുമസ് ആഘോഷിക്കുന്നത് നിരോധിച്ച് ചൈനീസ് പ്രവിശ്യയായ ബയോഡിംഗിലെ അധികൃതർ.

മതപരമായ ആഘോഷങ്ങളിൽ പ്രായപൂർത്തിയാകാത്തവരുടെ പങ്കാളിത്തം നിരുത്സാഹപ്പെടുത്തുന്ന നടപടിയുടെ ഭാഗമായാണ് നിരോധനം.

ഇവിടെ കുട്ടികൾ ക്രിസ്തുമസ് ആഘോഷിക്കുന്നത് നിരോധിച്ചിരിക്കുകയാണ്.
“കുട്ടികൾ ക്രിസ്തുമസ് രാത്രിയിലെ ആഘോഷത്തിൽ പങ്കെടുക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. ട്രാഫിക് നിയന്ത്രണങ്ങളും വ്യാപാരസ്ഥാപനങ്ങളുടെ അടച്ചുപൂട്ടലും ഇതിന്റെ ഭാഗമായി ഉണ്ടായി. ക്രിസ്തുമസുമായി ബന്ധപ്പെട്ട വസ്തുക്കൾ പ്രദർശിപ്പിക്കുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ബയോഡിംഗിന്റെ പ്രാദേശിക അധികാരികൾ ചുമത്തിയ ചില നടപടികളാണിത്,“ ഏഷ്യ ന്യൂസ് ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group