ഒക്ടോബർ 8 – വിശുദ്ധ അംബ്രോസ്, വിശുദ്ധ ഡെമട്യൂസ്

വിശുദ്ധ അംബ്രോസ് ഇറ്റലിയിലെ ഒരു കുലീന കുടുംബത്തിലാണ് ജനിച്ചത്.ബാല്യത്തിൽതന്നെ ചില അംഗവൈകല്യങ്ങൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു. അദ്ദേഹത്തിൻറെ മാതാപിതാക്കൾ അദ്ദേഹത്തിന് ഒരു ദേവാലയത്തിൽ ദൈവത്തിന് കാഴ്ചവെക്കുകയും അതിലൂടെ അദ്ദേഹത്തിൻറെ അംഗവൈകല്യങ്ങൾ ഒക്കെ നീങ്ങുകയും ചെയ്തു.ചെറുപ്പത്തിൽതന്നെ അസാമാന്യ ബുദ്ധിവൈഭവം അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.ദൈവത്തിൽ അകമഴിഞ്ഞ് ഭക്തിയും അദ്ദേഹത്തിനുണ്ടായിരുന്നു. തൻറെ വിദ്യാഭ്യാസ കാലഘട്ടത്തിനുശേഷം പതിനേഴാമത്തെ വയസ്സിൽ അദ്ദേഹം സുവിശേഷപ്രസംഗ പ്രബോധന സംഘത്തിൽ ചേരുകയും പ്രവർത്തിക്കുകയും ചെയ്തു. തത്വചിന്തയിലും മറ്റും അദ്ദേഹത്തിന് അഗാധമായ പാണ്ഡിത്യം ഉണ്ടായിരുന്നു.

ക്രൈസ്തവ ദർശനങ്ങളിൽ ഊന്നിയാണ് അദ്ദേഹം ജീവിതം നയിച്ചിരുന്നത്. 1286 ഒരു നോമ്പുകാലത്ത് ദേവാലയത്തിൽ പ്രസംഗിച്ചു കൊണ്ടിരുന്നപ്പോൾ രക്തസ്രാവമുണ്ടാവുകയും അദ്ദേഹം അത് നിരസിക്കുകയും ചെയ്തു. തൻറെ കർമ്മ മണ്ഡലത്തിൽ നിന്ന് വ്യതിചലിക്കാൻ അദ്ദേഹം ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. പിന്നീട് അദ്ദേഹത്തിന്  ആരോഗ്യകരമായ ഒരുപാട് ക്ലേശങ്ങൾ നേരിടേണ്ടിവന്നു. എൻറെ 66 ആമത്തെ വയസ്സിൽ അദ്ദേഹം ദൈവസന്നിധിയിലേക്ക് യാത്രയായി.   ഇതേ ദിവസം തന്നെയാണ് നാം വിശുദ്ധ ഡെമട്രിൂസിൻെറ ഓർമ്മതിരുനാളും  കൊണ്ടാടുന്നത്. ഗ്രീക്കുകാർ അദ്ദേഹത്തെ മഹാ രക്തസാക്ഷിയായാണ് കണക്കാക്കിയിരുന്നത്. പല അസാമാന്യ ധീര കൃത്യങ്ങളും അദ്ദേഹത്തിൻറെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്.ഡിയോക്ളീഷൻ ചക്രവർത്തിയുടെ ആജ്ഞ പ്രകാരമാണ് അദ്ദേഹം വധിക്കപ്പെട്ടത്. ക്രിസ്തുവിനെ പ്രതി മരണപ്പെട്ടത് ആയാണ് കണക്കാക്കപ്പെടുന്നത്. ക്രൈസ്തവ ദർശനങ്ങളിൽ അദ്ദേഹം വിശ്വാസം പുലർത്തിയിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group