ബ്രഹ്മപുത്രയ്ക്ക് കുറുകെ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിർമ്മിക്കാൻ ഒരുങ്ങി ചൈന

ടിബറ്റിലെ യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം യാർലുങ് – സാങ്പോ നദിയുടെ (ഇന്ത്യയില്‍ ഇത് ബ്രഹ്മപുത്ര എന്നറിയപ്പെടുന്നു) താഴ്ന്ന ഭാഗത്ത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിർമ്മിക്കാനുള്ള പദ്ധതിയുമായി ചൈന.
60 ജിഗാവാട്ട് ആസൂത്രിത ശേഷിയുള്ള ചൈനയുടെ മെഗാ പ്രോജക്റ്റ്, ഇരുരാജ്യങ്ങളുടെയും ശക്തമായ സൈനിക സന്നാധിത്യമുള്ള പ്രദേശത്ത് നിര്‍മ്മിക്കപ്പെടുന്ന അണക്കെട്ട്, ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത സൗകര്യമായ ‘ത്രീ ഗോർജസ് ഡാം’ മിനെ മറികടക്കുമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനയുടെ അണക്കെട്ട് നിർമ്മാണ പ്രവർത്തനങ്ങളുടെ റിപ്പോർട്ടുകൾ മാധ്യമങ്ങളിൽ വരാറുണ്ടെങ്കിലും പദ്ധതികളുടെ വ്യാപ്തിയും ഭൂമിശാസ്ത്രപരമായ വ്യാപ്തിയും ചൈന ഇതുവരെ വ്യക്തമാക്കാത്തതിനാൽ അവ നിഗൂഢമായി നില്‍ക്കുന്നു.

കൈലാസ് പർവതത്തിനടുത്തുള്ള ആംഗ്സി ഹിമാനിയിൽ നിന്ന് ഉത്ഭവിച്ച്, ബറ്റ് സ്വയംഭരണ മേഖലയിലൂടെ യാർലുങ് സാങ്ബോ ബ്രഹ്മപുത്രയായി ഇന്ത്യയിലേക്ക് ഒഴുകുന്നു. പിന്നീട് ഇത് ബംഗ്ലാദേശില്‍ ശക്തമായ ഡെൽറ്റ രൂപപ്പെടുത്തുന്നു. ഇതിനിടെ നദി 3,969 -കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നു. യാർലുങ്-ത്സാങ്‌പോ അഥവാ ബ്രഹ്മപുത്ര നദി ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഒരു യൂ ടേണ്‍ വളവ് തിരിയുന്നു. ഈ സ്ഥലത്താണ് 60 മെഗാ വാട്ടിന്‍റെ ജലവൈദ്യുത വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ചൈന പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇവിടെ ഡാം പണിത് വെള്ളം ചൈനയിലേക്ക് തിരിച്ച് വിടാനുള്ള ശ്രമങ്ങളുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇത് ഇന്ത്യയില്‍ വലിയ തോതിലുള്ള പരിസ്ഥിതിക, ജല പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്ന് ആശങ്കയും നിലനിൽക്കുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group