ഐതാപേ അതിരൂപതയ്ക്ക് മലയാളി ബിഷപ്പ്….

പാപ്പുവ ന്യൂ ജഗ്വനിയായിലെ ഐതാപേ കത്തോലിക്കാ രൂപതയുടെ ബിഷപ്പായി റവ.ഫാ.സിബി മാത്യു പീടികയിൽ എച്ച്.ജി.എൻ നിയമിതനായി…. ഇന്ന് ഉച്ചയ്ക്ക് റോമൻ സമയം 12-ന് പരിശുദ്ധ പിതാവ് മാർപാപ്പയാണ് നിയമന പ്രഖ്യാപനം നടത്തിയത്…റവ.ഫാ.സിബി മാത്യു പീടികയിൽ മുണ്ടക്കയം പെരുവന്താനം അഴങ്ങാട് മാത്യു -അന്നക്കുട്ടി ദമ്പതികളുടെ മകനായി 1970 ഡിസംബർ ആറിന് ജനിച്ചു 1995 വഴി ഫെബ്രുവരി ഒന്നിന് പൗരോഹിത്യം സ്വീകരിച്ചു. 1996 – 1997, കാലഘട്ടത്തിൽ സെൻറ് ജോസഫ് സെമിനാരിയുടെ സ്പിരിറ്റ്യൂവൽ ഫോർമേഷൻ ഇൻ ചാർജായും പ്രൊക്യുറേറ്ററായും
1999 – 2004-ൽ,സെൻറ് ചാൾസ് ബോറോമിയോ മേജർ സെമിനാരിയിൽ പ്രോഫസറായും,
2003 – 2004, വാനിമോ രൂപതയുടെ വികാരി ജനറാളായും
2004 – 2008, കാലഘട്ടത്തിൽ ഖമ്മൻ സെൻറ് ജോസഫ് സെമിനാരിയുടെ
റെക്ടറായും,
2004 – 2008,ൽ ഖമ്മം രൂപതയിലെ പല്ലെഗുഡം ഇടവക വികാരിയായും സേവനമനുഷ്ഠിച്ചു. 2006 മുതൽ 2008 വരെ ഹെറാൾഡ്സ് ഓഫ് ഗുഡ് ന്യൂസിന്റെ ജനറൽ കൗൺസിലറായും പിന്നീട്
2008 – 2014 വരെ സെൻറ്.പോൾ പ്രൊവിൻസ് ഓഫ് ഹെറാൾഡ്സ് ഓഫ് ഗുഡ് ന്യൂസിന്റെ പ്രൊവിൻഷ്യാളുമായിരുന്നു….. 2014-മുതൽ വാനിമോ രൂപതയുടെ പാസ്റ്ററൽ എപ്പിസ്കോപ്പൽ വികാരിയും
കൺസൾട്ടേഴ്സ് കോളേജ് അംഗമായും
സെൻറ് ചാൾസ് ബോറോമിയോ മേജർ സെമിനാരിയിൽ പ്രഫസറായും
വാനിമോ രൂപതയിലെ ലീജിയൻ ഓഫ്‌ മേരിയുടെ സ്പിരിച്വൽ ഡയറക്ടറായും പ്രവർത്തിച്ചു വരികയായിരുന്നു… കത്തോലിക്കാസഭയിലെ
എപ്പിസ്കോപ്പൽ ശുശ്രൂഷയിലേക്ക് ഉയർത്തപ്പെട്ട നിയുക്ത ബിഷപ്പ്
അഭിവന്ദ്യ സിബി മാത്യു പീടികയിൽ പിതാവിനും അദ്ദേഹത്തിന്റെ പുതിയ ദൗത്യങ്ങൾക്കുമായി പ്രത്യേകം പ്രാർത്ഥിക്കാം….


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group