ക്രിസ്തീയ വിവാഹം ഒരു വിളിയാണ് : മാർപാപ്പാ

ക്രിസ്തീയ വിവാഹം ഒരു വിളിയാണെന്നും വിവാഹജീവതത്തിന് സംരക്ഷണമേകുയെന്നാൽ കുടുംബത്തെ മുഴുവൻ പരിപാലിക്കലാണെന്നും ദമ്പതികൾക്ക് തുണയേകുകയെന്നത് ഇന്ന് ഒരു യഥാർത്ഥ ദൗത്യമാണെന്നും ഉദ്ബോധിപ്പിച്ചു ഫ്രാൻസിസ് മാർപാപ്പാ.

“എക്യുപെ നോതൃ ദാം“ എന്ന വൈവാഹിക ആദ്ധ്യാത്മിക അൽമായ പ്രസ്ഥാനത്തിൻറെ അന്താരാഷ്ട്ര നേതൃത്വ സംഘത്തെ വത്തിക്കാനിൽ സ്വീകരിച്ചുകൊണ്ട് നൽകിയ സന്ദേശത്തിൽ ആണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

ഈ പ്രസ്ഥാനം ലോകമെമ്പാടും വ്യാപിച്ചുകൊണ്ടിരിക്കയാണെന്നും ക്രിസ്തീയ ജീവിതം ഒരു ദാനം എന്ന നിലയിൽ ജീവിക്കാൻ ശ്രമിക്കുന്ന കുടുംബങ്ങൾ ലോകത്തിൽ നിരവധിയാണെന്നും പറഞ്ഞ പാപ്പാ ക്രിസ്തീയ വിവാഹം ഒരു വിളിയാണെന്നു കണ്ടെത്താൻ യുവതീയുവാക്കളെ സഹായിക്കുകയെന്നത് ഇന്ന് അടിയന്തര പ്രാധാന്യമുള്ള ഒന്നാണെന്നും കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group