ഒന്നിപ്പിന്റെ ചൈതന്യം തകർക്കുന്ന ഛിദ്രശക്തികൾ മതങ്ങളിലും രാഷ്ട്രീയ പാർട്ടികളിലും മാധ്യമ രംഗത്തും കടന്നു കയറി സമ്മർദം സൃഷ്ടിക്കുന്നു: ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം

ഒന്നിപ്പിന്റെ ചൈതന്യം തകർക്കുന്ന ഛിദ്രശക്തികൾ മതങ്ങളിലും രാഷ്ട്രീയ പാർട്ടികളിലും സമുദായ സംഘടനകളിലും മാധ്യമ രംഗത്തും ഒക്കെ കടന്നു കയറി സമ്മർദം സൃഷ്ടിക്കുന്നുണ്ടെന്നും അസത്യം സത്യമെന്നു തോന്നുന്ന വിധത്തിൽ അവതരിപ്പിക്കപ്പെടുന്ന മാധ്യമ മേഖലയെക്കുറിച്ച് നാം ജാഗ്രത പുലർത്തണമെന്നും ഉദ്ബോധിപ്പിച്ച് ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം. കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ നടത്തിയ സമുദായ, രാഷ്ട്രീയ, മതസൗഹാർദ, സാംസകാരിക സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ആർച്ച് ബിഷപ്പ്.

ഐക്യവും സമഭാവനയുമാണ് ഭാരത സംസ്കാരത്തിന്റെ ആത്മാവെന്നും അദ്ദേഹം പറഞ്ഞു.

തെങ്ങണ പുതൂർ പള്ളി ഇമാം മൻസൂർ മൗലവി അൽ ഖാസിമി, വാകത്താനം മലങ്കര പള്ളി വികാരി ഫാ. രഞ്ജിത്ത് ആലുങ്കൽ, ചുരപ്പാടി മഹാവിഷ്‌ ക്ഷേത്രം പ്രസിഡന്റ് പ്രസാദ് കെ.എസ്, കോട്ടയം ജില്ലാ പഞ്ചായത്ത് മെംബർ സുധാ കുര്യൻ, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ എൻ. രാജു, കുറുമ്പനാടം ഫൊറോന പള്ളി വികാരി റവ. ഡോ. ചെറിയാൻ കറുകപ്പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m