സ്വിറ്റ്സർലാൻഡ് സ്വദേശിയായ ക്രിസ്ത്യൻ മിഷിനറി ഇസ്‌ലാമിക തീവ്രവാദികളാൽ മാലിയിൽ കൊല്ലപ്പെട്ടു

മാലി: ഇസ്‌ലാമിക രാജ്യമായ മാലിയിലെ തിബക്റ്റൂവിലാണ് ലോകമനഃസാക്ഷിയെ വിറങ്ങലിപ്പിച്ച കൊലപാതകം നടന്നത്. മുസ്ലിം തീവ്രവാദികളാൽ കൊലചെയ്യപ്പെട്ട യുവതി സ്വിറ്റ്സർലാൻഡ് സ്വദേശിനിയായ ഒരു ക്രിസ്ത്യൻ മിഷിനറിയാണ്. ബാസെൽ സ്വദേശിയായ  ബിയാട്രിക്‌സ് സ്റ്റോയ്ക്കളിയാണ് അൽഖ്വയ്ദയുമായി ബന്ധമുള്ള ജമാ അത്തെ അൽ നാസർ അൽ ഇസ്‌ലാം (ജെ.എൻ.ഐ.എം) എന്ന തീവ്രവാദ സംഘടനയുടെ ഈ കൊടും ക്രൂരതയ്ക്ക് ഇരയായത്. 2016ൽ മുതൽ ബിയാട്രിക്‌സ്  ഈ മുസ്ലിം തീവ്രവാദികളുടെ പിടിയിലായിരുന്നു. 2012ൽ ബിയാട്രിക്‌സിനെ തീവ്രാവാദികൾ തട്ടികൊണ്ട് പോയിരുന്നുവെങ്കിലും ഇനി മാലിയിലേക്ക് തിരികെ വരരുത് എന്ന് താക്കീത് ചെയ്ത് വിട്ടയച്ചിരുന്നു. എന്നാൽ 2016  ജനുവരി 8ന് വാനുകളിൽ എത്തിയ ആയുധധാരികൾ  ബിയാട്രിക്‌സിനെ വീണ്ടും തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇതിന്റെ പിറ്റേവർഷം കറുത്ത തുണികൊണ്ട് മുഖം മറച്ച ബിയാട്രിക്സിന്റെ വീഡിയോ തീവ്രവാദികൾ പുറത്തുവിടുകയും ചെയ്തു. കൊലപാതക വിവരം സ്വിറ്റ്സർലാൻഡ് വിദശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിതീകരിച്ചതോടൊപ്പം കഴിഞ്ഞ നാല് വർഷമായി മോചിപ്പിക്കാനുള്ള ശ്രമങ്ങൾ മാലി സർക്കാരുമായി സഹകരിച്ചു നടത്തിവരികയായിരുന്നെന്നും ഇവർ പ്രസ്ഥാപിച്ചു.
 ഹേഗിലെ ജയിലിൽ കഴിയുന്ന തങ്ങളുടെ നേതാവിനെ വിട്ടയക്കണമെന്ന തീവ്രവാദികളുടെ ആവശ്യം സ്വിറ്റ്സർലാൻഡ് നിരാകരിച്ചതിനെ തുടർന്നായിരുന്നു ബിയാട്രിക്സിന്റെ കൊലപാതകം. സഹപൗരയുടെ മരണ വിവരം ദുഃഖപൂർവ്വം അറിയിക്കുന്നെന്നും, ക്രൂരമായ പ്രവർത്തിയെ അപലപിക്കുകയും കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയാണെന്നും വിദേശകാര്യ മന്ത്രി ഇത്രസിയോ കാസിസ് പറഞ്ഞു. നിലവിലുള്ള സാഹചര്യം അവക്ത്യമാകയാൽ കൊലപാതത്തെക്കുറിച്ച് വെക്തമായി അന്വഷിക്കണമെന്നും ബിയാട്രിക്സിന്റെ മൃതദേഹം എത്രയും വേഗത്തിൽ നാട്ടിലെത്തിക്കുവാൻ വേണ്ട നടപടികൾ ചെയ്യുമെന്നും സ്വിറ്റ്സർലാൻഡ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.