ജലദൗർലഭ്യം ഞെട്ടിക്കുന്ന വിവരങ്ങളുമായി യൂണിസെഫ്

ലോക ജലദിനമായി ആചരിക്കുന്ന മാർച്ച് 22ന് ജലദൗർലഭ്യവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഐക്യരാഷ്ട്ര  സംഘടന ഏജൻസിയായ യൂണിസെഫ് (UNICEF )പുറത്തുവിടുന്നത്. പുതിയ റിപ്പോർട്ട് അനുസരിച്ച് ലോകമെമ്പാടും 450  ദശലക്ഷം കുട്ടികൾ ഉൾപ്പെടെ 1.4 ബില്യണിലധികം ആളുകൾക്ക് അതായത് 5  ൽ ഒരാൾക്ക് അവരുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ വെള്ളം ലഭിക്കുന്നില്ലെന്നും വരും നാളുകളിൽ അതികഠിനമായ ശുദ്ധജല ക്ഷാമമുണ്ടാകുമെന്നും സംഘടന  മുന്നറിയിപ്പ് നൽകുന്നു.ലോകത്ത് ജലപ്രതിസന്ധിയുണ്ടായാൽ ഏറ്റവും കൂടുതൽ ബാധിക്കുന്നത് കുട്ടികളെ ആയിരിക്കുമെന്നും നൈജീരിയ പാകിസ്ഥാൻ ,യെമൻ,എത്യോപിയ ,ഇന്ത്യ തുടങ്ങി 37  രാജ്യങ്ങളിൽ ജലലഭ്യതയുമായി  ബന്ധപ്പെട്ട  ഭയാനകമായ  സാഹചര്യമായിരിക്കും ഭാവിയിൽ ഉണ്ടാകുവാൻ പോകുന്നതെന്നും  സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു. വരുംനാളുകളിൽ ജലശേഖരണവുമായി ബന്ധപ്പെട്ട് ആഗോളതലത്തിൽ പദ്ധതികൾ ആവിഷ്കരിക്കുവാനും ഇതിനാവശ്യമായ വിഭവ സമാഹരണം  നടത്തുവാൻ ലോക രാജ്യങ്ങളോട്  UNICEF അഭ്യർത്ഥിച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group