വൈദികരെ കൊല ചെയ്യുവാൻ സൈനിക നീക്കം ..

എറിത്രിയ: ക്രിസ്ത്യൻ വൈദികരെ ലക്ഷ്യമിട്ട് എറിത്രിയൻ സൈന്യത്തിന്റെ കൊലപാതകശ്രമം. റിലീസ് ഇന്റർനാഷണൽ’ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത് .

എറിത്രിയൻ സർക്കാർ തടവിലാക്കുകയും പീഡിപ്പിക്കപ്പെടുകയും ചെയ്ത മുൻ ക്രൈസ്തവ തടവുകാരിയായ ഹെലൻ ബെർഹാന്റെ വെളിപ്പെടുത്തൽ പ്രകാരം . “എറിത്രിയൻ സൈന്യം ധാരാളം വൈദികരെ കൊലപ്പെടുത്തുകയും കുരിശു പിടിച്ച വൈദികരുടെ കൈകൾ മുറിച്ചു മാറ്റിയെന്നുo തങ്ങളുടെ തൊപ്പി മാറ്റാൻ വിസമ്മതിക്കുന്ന വൈദികരെ പട്ടാളക്കാർ വെടിവച്ചുകൊല്ലുന്നുവെന്നും ഇതുവരെ നൂറുകണക്കിന് വൈദികരെയാണ് എറിത്രിയൻ പട്ടാളക്കാർ കൊലപ്പെടുത്തിയതെന്നും -ബെർഹാനെ പറയുന്നു.

ക്രൈസ്തവ വിശ്വാസത്തോട് പരസ്യമായി ശത്രുത പുലർത്തുന്ന ഏകാധിപത്യ സർക്കാർ ഭരിക്കുന്ന ഒരു രാജ്യമാണ് എറിത്രിയ. സങ്കൽപ്പിക്കാനാവാത്ത മനുഷ്യത്വരഹിതമായ അവസ്ഥകൾ അനുഭവിക്കുന്ന ജയിലുകളിൽ മതത്തടവുകാർ പലപ്പോഴും അനിശ്ചിതകാല തടവാണ് അനുഭവിക്കുന്നത്.

പീഡിപ്പിക്കപ്പെട്ട സഭയ്ക്കായുള്ള അന്താരാഷ്ട്ര പ്രാർത്ഥനാ ദിനത്തിൽ എറിത്രിയയ്ക്കായി പ്രാർത്ഥിക്കാൻ വിശ്വാസി സമൂഹത്തോട് റിലീസ് ഇന്റർനാഷണൽ പുറത്തിറക്കിയ പത്രക്കുറിപ്പിൽ ആഹ്വാനം ചെയ്തിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group