സ്നേഹത്താൽ പ്രേരിതമായ ക്രൈസ്തവ സാക്ഷ്യം ആവശ്യമാണ് : വൈദികരോട് ഫ്രാൻസിസ് പാപ്പ

യേശുവിനെപ്പോലെ സേവനത്തിന്റെ മാതൃകയിൽ സ്നേഹത്താൽ പ്രേരിതരായി, പ്രവർത്തിക്കുകയാണ് വിശ്വസനീയമായ സുവിശേഷപ്രഘോഷണം ആവശ്യപ്പെടുന്നതെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ.

ഫ്രാൻസിൽ രൂപം കൊണ്ട ‘തിരുഹൃദയത്തിൻ്റെ വൈദികർ’ എന്ന പുരോഹിതസമൂഹത്തിന്റെ ഇരുപത്തിയഞ്ചാമത് ജനറൽ ചാപ്റ്ററിൽ സംബന്ധിച്ചവരെ വത്തിക്കാനിൽ സ്വീകരിച്ചു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മുൻവിധികളുടെ പ്രലോഭനങ്ങളെ അതിജീവിച്ചും പ്രതിസന്ധികളെ തരണം ചെയ്തും ക്രിയാത്മകമായ പ്രവൃത്തികളിലൂടെയും നിശ്ചയധാർഢ്യത്തോടെയും ക്രൈസ്തവ സാക്ഷ്യമേകാൻ സാധിക്കണമെന്ന് പാപ്പ വൈദികരെ ഉദ്ബോധിപ്പിച്ചു. “ക്രൈസ്തവമായ സാക്ഷ്യം നൽകുന്നതിനു സഹായകമായ രീതിയിൽ ജീവിക്കാൻ ഐക്യം എന്ന അനുഗ്രഹം സ്വന്തമാക്കാൻ സാധിക്കണം.- പാപ്പാ പറഞ്ഞു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group