ഫാ. സ്റ്റാൻ സ്വാമിയുടെ ആവശ്യങ്ങൾ അംഗീകരിച്ചു

Fr. Stan Swamy’s few demands has been agreed

മുംബൈ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ദേശീയ അന്വേഷണസംഘം അറസ്റ്റ് ചെയ്ത് ജയിലിൽ പാർപ്പിച്ചിരിക്കുന്ന ജസ്യൂട്ട് വൈദികൻ ഫാ. സ്റ്റാൻ സ്വാമിക്കു ജയിൽ അധികൃതർ സ്‌ട്രോയും സിപ്പറും അനുവദിച്ചതായി അഭിഭാഷകൻ വെളിപ്പെടുത്തി. പാർക്കിൻസൺ രോഗബാധിതനായ ഫാ. സ്റ്റാൻ സ്വാമിക്ക് സ്‌ട്രോയും സിപ്പറും അനുവദിക്കണമമെന്ന ആവശ്യം ദീർഘ നാളത്തെ ആവശ്യമാണ് അംഗീകരിച്ചിരിക്കുന്നത്.

അറസ്റ്റിനിടെ പിടിച്ചെടുത്ത ബാഗ് തിരികെ നൽകാൻ ദേശീയ അന്വേഷണ എജൻസിയോടു നിർദേശിക്കണമെന്നതുൾപ്പെടെ മൂന്ന് ആവശ്യങ്ങളുമായി ഫാ. സ്റ്റാൻ സ്വാമി പ്രത്യേക കോടതിയിൽ അപേക്ഷ നൽകുകയും ചെയ്തിട്ടുണ്ട്. എൻഐഎ സംഘം പിടിച്ചെടുത്ത കംപ്യൂട്ടർ ഹാർഡ് ഡിസ്‌കിന്റെ ക്ലോൺ പകർപ്പ്, നവിമുംബൈയിലെ തലോജ ജയിലിൽനിന്നു മാറ്റാനുള്ള തീരുമാനം റദ്ദാക്കണം എന്നിവയാണ് മറ്റാവശ്യങ്ങൾ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group