ക്രൈസ്തവ സ്കൂളുകൾക്കുളള സാമ്പത്തിക സഹായം ഇരട്ടിയാക്കും: ഫ്രഞ്ച് പ്രസിഡന്റ്

പശ്ചിമേഷ്യയിലെ ക്രൈസ്തവ സ്കൂളുകൾക്കു നൽകിവരുന്ന സാമ്പത്തിക സഹായം ഇരട്ടിയാക്കുമെന്ന് പ്രഖ്യാപിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. എലിസി പാലസ് എന്ന ഔദ്യോഗിക വസതിയിൽ പശ്ചിമേഷ്യയിലെ ക്രൈസ്തവരെ സഹായിക്കുന്ന വിവിധ സംഘടനകളുടെ നൂറ്റിയന്‍പതോളം പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇമ്മാനുവൽ മാക്രോൺ സുപ്രധാന പ്രഖ്യാപനം നടത്തിയത്.

പശ്ചിമേഷ്യയിലെ ക്രൈസ്തവ വിദ്യാലയങ്ങൾക്ക് സാമ്പത്തിക സഹായം വിതരണം ചെയ്യുന്ന എൽ ഓവ്റേ ഡി ഒറിയന്റ് സംഘടനയുടെ അധ്യക്ഷൻ മോൺസിഞ്ഞോർ പാസ്ക്കൽ ഹോൾനിച്ചിന് ലീജിയൻ ഓഫ് ഹോണർ ബഹുമതി നൽകി ചടങ്ങിൽ ആദരിച്ചു. സംഘടനയും, ഫ്രഞ്ച് സർക്കാരും ചേർന്ന് നേരത്തെ രണ്ട് മില്യൻ യൂറോയാണ് ക്രൈസ്തവർക്ക് സാമ്പത്തികസഹായം നൽകിയിരുന്നത്. ഇത് നാലു മില്യൻ യൂറോയിലേക്ക് വർദ്ധിപ്പിക്കും. പൗരസ്ത്യ ക്രൈസ്തവരെ സഹായിക്കുന്നത് ചരിത്രപരമായ ഒരു മതേതര ദൗത്യം ആണെന്നു ഇമ്മാനുവൽ മാക്രോൺ തന്റെ പ്രസംഗത്തിൽ പ്രസ്താവിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group