സെ​​​മി​​​നാ​​​രി​​​ക​​​ൾ സ്നേ​​​ഹി​​​ക്കാ​​​നു​​​ള്ള ഇ​​​ട​​​ങ്ങ​​​ളാ​​​യി തീ​​​ര​​​ണ​​​o: ബിഷപ് മാ​​​ത്യൂ​​​സ് മാ​​​ർ പോ​​​ളി​​​കാ​​​ർ​​​പ്പോ​​​സ്

സെ​​​മി​​​നാ​​​രി​​​ക​​​ൾ ദൈ​​​വ​​​വു​​​മാ​​​യി കൂ​​​ടു​​​ത​​​ൽ അ​​​ടു​​​പ്പി​​​ക്കു​​​ന്ന​​​താ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ഓ​​​ർ​​​ക്കും​​​ തോ​​​റും സ്നേ​​​ഹി​​​ക്കാ​​​നു​​​ള്ള ഇ​​​ട​​​ങ്ങ​​​ളാ​​​യി സെ​​​മി​​​നാ​​​രി​​​ക​​​ൾ തീ​​​ര​​​ണ​​​മെ​​​ന്നും മ​​​ല​​​ങ്ക​​​ര കത്തോ​​​ലി​​​ക്കാ സ​​​ഭ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ത്യൂ​​​സ് മാ​​​ർ പോ​​​ളി​​​കാ​​​ർ​​​പ്പോ​​​സ്.

വ​​​ട​​​വാ​​​തൂ​​​ർ പൗ​​​ര​​​സ്ത്യ​​​ വിദ്യാ​​​പീ​​​ഠ​​​ത്തി​​​ന്‍റെ​​​യും സെ​​​ന്‍റ് തോ​​​മ​​​സ് അ​​​പ്പ​​​സ്‌​​​തോ​​​ലി​​​ക് സെ​​​മി​​​നാ​​​രി​​​യു​​​ടെ​​​യും 2023-24 അ​​​ധ്യ​​​യ​​​ന​​​ വ​​​ർ​​​ഷം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു ബി​​​ഷ​​​പ്പ് മാ​​​ത്യൂ​​​സ് മാ​​​ർ പോ​​​ളി​​​കാ​​​ർ​​​പ്പോ​​​സ്. സെ​​​ന്‍റ് തോ​​​മ​​​സ് അ​​​പ്പ​​സ്തോ​​ലി​​​ക് സെ​​​മി​​​നാ​​​രി​​​യി​​​ലെ പൂ​​​ർ​​​വ വി​​​ദ്യാ​​​ർ​​​ത്ഥിക​​​ളാ​​​യ മാ​​​ത്യൂ​​​സ് മാ​​​ർ പോ​​​ളി​​​കാ​​​ർ​​​പ്പോ​​​സും ആ​​​ന്‍റ​​​ണി മാ​​​ർ സി​​​ൽ​​​വാ​​​നോ​​​സും ചേ​​​ർ​​​ന്ന് അ​​​ർ​​​പ്പി​​​ച്ച വി​​ശു​​ദ്ധ കു​​​ർ​​​ബാ​​​ന​​​യോ​​​ടു​​​കൂ​​​ടി പു​​​തി​​​യ അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷം ആ​​​രം​​​ഭി​​​ച്ചു. പൗ​​​ര​​​സ്ത്യ വി​​​ദ്യ​​ാപീ​​​ഠം പ്ര​​​സി​​​ഡ​​​ന്‍റ് റ​​​വ.​​​ഡോ. പോ​​​ളി മ​​​ണി​​​യാ​​​ട്ട്, സെ​​​മി​​​നാ​​​രി റെ​​​ക്ട​​​ർ റ​​​വ.​​​ഡോ. സ്‌​​​ക​​​റി​​​യ ക​​​ന്യാ​​​കോ​​​ണി​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group