ഈശോയുടെ തിരുവത്താഴത്തിന്റെ ഓർമ്മ പുതുക്കാൻ ഒരുങ്ങി ക്രൈസ്തവ ലോകം

ഈശോയുടെ തിരുവത്താഴത്തിന്റെയും വിശുദ്ധ കുർബാന സ്ഥാപനത്തിന്റെയും ഓർമ്മയാചരിച്ചു കൊണ്ട് ക്രൈസ്തവർ ഇന്ന് പെസഹാ വ്യാഴം ആചരിക്കും.

പെസഹാ വ്യാഴാഴ്ചയോട് അനുബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള ക്രൈസ്തവ ദൈവാലയങ്ങളിൽ തിരുക്കർമ്മങ്ങൾ നടക്കും.

വിശുദ്ധ കുർബാനയുടെ സ്ഥാപനത്തിന്റെ ഓർമ്മ പുതുക്കുന്ന ഇന്നേ ദിവസം വിശുദ്ധ കുർബാനയും ഒപ്പം കാലുകഴുകൽ ശുശ്രൂഷയും ദൈവാലയങ്ങളിൽ നടക്കും. ഒപ്പം വൈകിട്ട് ദൈവാലയത്തിലും ഭവനങ്ങളിലും പെസഹാ അപ്പം മുറിക്കൽ ശുശ്രൂഷകളും ആയി വിശുദ്ധവാരത്തിന്റെ ഗൗരവകരമായ അനുഷ്ഠാനത്തിലേയ്ക്ക് കടക്കുകയാണ് ക്രൈസ്തവർ. പല ദൈവാലയങ്ങളിലും പെസഹാ തിരുക്കർമ്മങ്ങൾക്കു ശേഷം ദിവ്യകാരുണ്യ ആരാധന നടത്തപ്പെടുന്നതായിരിക്കും.
സീറോ മലബാർ സഭയുടെ കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലെ ചാപ്പലിൽ നടക്കുന്ന തിരുക്കർമ്മങ്ങൾക്കു മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പെസഹാ ചടങ്ങുകൾക്ക് നേതൃത്വം കൊടുക്കും. ആഗോള കത്തോലിക്കാ സഭയുടെ തലവനായ ഫ്രാൻസിസ് പാപ്പാ ഈ പ്രാവശ്യം പെസഹാ ആഘോഷിക്കുന്നത് റോമിലെ ജുവനൈൽ ജയിലിലെ അന്തേവാസികൾക്ക് ഒപ്പമാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group