സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് പുതിയ രണ്ട് ബിഷപ്പുമാരെ നിയമിച്ചു

വത്തിക്കാൻ സിറ്റി സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് രണ്ട് പുതിയ ബിഷപ്പുമാരെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.

ഇറ്റലിയിലെ ടോർട്ടോണയിലെ ബിഷപ്പ് ഗ്വിഡോ മരിനി, വൈദികസഭയുടെ സെക്രട്ടറി ബിഷപ്പ് ആൻഡ്രസ് ഗബ്രിയേൽ ഫെറാഡ മൊറേര എന്നിവരെയാണ് പുതിയ ബിഷപ്പുമാരായി മാർപാപ്പാ നിയമിച്ചത്.

ഒരു കത്തോലിക്കാ ബിഷപ്പ് ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട രണ്ടു കാര്യങ്ങൾ പ്രാർത്ഥിക്കുകയും സുവിശേഷം പ്രസംഗിക്കുകയുമാണെന്ന് ബിഷപ്പുമാർക്ക് ആശംസ അറിയിച്ചു കൊണ്ട് പ്രാർത്ഥനാവേളയിൽ മാർപാപ്പാ പറഞ്ഞു. “ഒരു ബിഷപ്പിന്റെ ആദ്യത്തെ ദൗത്യം പ്രാർത്ഥനയാണ്. അത് വെറും അധരവ്യായാമമല്ല. ഹൃദയം പൂർണ്ണമായി അർപ്പിച്ചുകൊണ്ട് പ്രാർത്ഥിക്കാം. ” – മാർപാപ്പാ കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group