ക്രൈസ്തവ വിശ്വാസം തിരികെ കൊണ്ടുവരും; പ്രഖ്യാപനവുമായി ഡൊണാള്‍ഡ് ട്രംപ്

ക്രിസ്തീയത തിരികെ കൊണ്ടുവരുമെന്ന പ്രഖ്യാപനവുമായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. രാജ്യത്തിന് ഇന്ന് ഏറ്റവും കൈമോശം വന്നിരിക്കുന്നത് ക്രിസ്തീയതയാണ് എന്ന് അഭിപ്രായപ്പെട്ട ട്രംപ്, ഇത് തിരികെപിടിക്കേണ്ടതിന്‍റെ ആവശ്യകതയും ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നപക്ഷം പൊതുസ്ഥലങ്ങളില്‍ ദൈവത്തെ ഉയര്‍ത്തുക, ക്രൈസ്തവ മാധ്യമപ്രവര്‍ത്തകരെ പ്രതിരോധിക്കുക, അവരുടെ വിശ്വാസ സംബന്ധ ഉള്ളടക്കത്തെ സെന്‍സര്‍ഷിപ്പില്‍ നിന്ന് മുക്തമാക്കുക, ക്രൈസ്തവ വിരുദ്ധത യ്ക്കെതിരെ പോരാടുന്നതിന് ഒരു ടാസ്ക് ഫോഴ്സിനെ നിയമിക്കുക, തുടങ്ങി ക്രൈസ്തവ വിവേചനത്തിനെതിരെ നയങ്ങള്‍ സ്വീകരിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. നാഷണല്‍ റിലീജിയസ് ബ്രോഡ്കാസ്റ്റേഴ്സ് കോണ്‍ഫറന്‍സില്‍ ആയിരുന്നു ട്രംപിന്‍റെ പ്രസ്താവന.

ഗര്‍ഭച്ഛിദ്ര വിരുദ്ധ നിലപാടുകളുടെ പേരില്‍ ഉണ്ടായിട്ടുള്ള സമീപകാല ശിക്ഷാവിധികളെ അദ്ദേഹം അപലപിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group