സിനിമയിലെ അവഹേളനത്തിന്റെ പേരിൽ തിയേറ്റർ കത്തിക്കാൻ വരുന്നവരല്ല ക്രൈസ്തവർ : മാർ ജോസഫ് പാംപ്ലാനി

കോട്ടയം: വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്നവരോട് ക്രൈസ്തവർ പ്രതികരിക്കുന്നത് വളരെ വ്യത്യസ്തമായ രീതിയിലാണെന്നും ഒരു സിനിമയിലെ അവഹേളനത്തിന്റെ പേരിൽ തിയേറ്റർ കത്തിക്കാൻ വരുന്നവരല്ല ക്രൈസ്തവർ എന്നും കെസിബിസി മീഡിയ കമ്മീഷൻ അധ്യക്ഷൻ ബിഷപ് മാർ ജോസഫ് പാംപ്ലാനി പ്രതികരിച്ചു.ഈശോയെന്ന തിരുനാമത്തെ അവഹേളിക്കുന്നത് ഒരു കത്തോലിക്ക വിശ്വാസിക്കും സഹിക്കാനാവില്ലന്നും ബിഷപ്പ് പറഞ്ഞു.വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്നവരോട് ക്രൈസ്തവർ പ്രതികരിക്കുന്നത് പ്രാർത്ഥന ആയുധമാക്കിയാണെന്നും കത്തോലിക്കാ സഭക്കെതിരെ സംഘടിതമായ ആക്രമണമുണ്ടാകുമ്പോഴെല്ലാം ജപമാല ചൊല്ലുവാനുള്ള നിർദേശം പരിശുദ്ധ മറിയം പ്രത്യക്ഷപ്പെട്ടു നല്കിയിട്ടുള്ളതാണെന്ന് ഓരോ കത്തോലിക്കനും വിശ്വസിക്കുന്നുവെന്നും ബിഷപ്പ് പറഞ്ഞു, അതിനാൽ പ്രാർത്ഥന ആയുധമാക്കിയാണ് ക്രൈസ്തവ ഈ വിഷയത്തിൽ പ്രതികരിക്കുകയെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group