ക്രൈസ്തവരെ കഴുത്തറുത്ത് കൊന്നു.

ഇന്തോനേഷ്യയിൽ നിന്ന് ലോകത്തെ ഞെട്ടിക്കുന്ന ക്രൈസ്തവ പീഡനത്തിന്റെ പുതിയ റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.കഴിഞ്ഞദിവസം ഇന്തോനേഷ്യയിലെ സെൻട്രൽ സുലോവേസിയിൽനിന്ന് നാലു ക്രൈസ്തവരെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി.
ആറു മാസത്തിനിടയിൽ നടക്കുന്ന രണ്ടാമത്തെ ദാരുണമായ സംഭവമാണ് ഇത്.
ഇസ്ലാമിക തീവ്രവാദികളാണ് ഈ ആക്രമണത്തിനു പിന്നിലെന്ന് കരുതുന്നു.
എന്നാൽ മതപരമായ മറ്റ് എന്തെങ്കിലും ലക്ഷ്യം ഈ കൊടുംക്രൂരതക്ക് പിന്നിൽ ഉണ്ടോയെന്ന സംശയത്തിലാണ് നിയമപാലകർ.ഈ ദാരുണ സംഭവത്തെ ഇൻഡോനേഷ്യയിലെ ക്രൈസ്തവ നേതൃത്വം അപലപിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group