ക്രിസോസ്റ്റം വലിയ പിതാവ് വിടവാങ്ങി…

തിരുവല്ല : നർമ്മത്തിൽ ചാലിച്ച മറക്കാനാകാത്ത ഓർമ്മകൾ സമ്മാനിച്ച് വലിയ പിതാവ് വിടവാങ്ങി. അഭിവന്ദ്യ ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയമെത്രാപ്പോലീത്തയുടെ മൃതശരീരം സഭാ ആസ്ഥാനമായ പുലാത്തീൻ വളപ്പിലെ സെൻറ് തോമസ് പള്ളിയോടു ചേർന്നുള്ള പ്രത്യേക കബറിടത്തിൽ അടക്കം ചെയ്തു.മാർത്തോമ്മാ സഭയുടെ അധ്യക്ഷൻ അഭിവന്ദ്യ ഡോ.മാർ തീയോഡോഷ്യസ് മാർത്തോമ്മാ മെത്രാപോലീത്ത സംസ്കാര ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. സംസ്ഥാന ഗവർണർ,ആരിഫ് മുഹമ്മദ്‌ ഖാൻ,
മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരടക്കം രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധിപേർ അന്ത്യോപചാരം അർപ്പിക്കാനെത്തിയിരുന്നു.മൃതശരീരം രണ്ടുദിവസം പൊതുദർശനത്തിനു വച്ച അലക്സാണ്ടർ മാർത്തോമ്മാ ഓഡിറ്റോറിയത്തിലെ താത്കാലിക മദ്ബഹയിൽ വിടവാങ്ങൽ ശുശ്രൂഷയ്ക്കും ഔദ്യോഗിക ബഹുമതികൾക്കും ശേഷമാണ് വിലാപയാത്രയായി സെൻറ് തോമസ് ദേവാലയ അങ്കണം വഴി കബറിൽ എത്തിച്ചത്. പത്മഭൂഷൺ ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം പിതാവിനെ പൂർണ്ണ സംസ്ഥാന ബഹുമതികൾ നൽകിയാണ് നാട് യാത്രയയച്ചത്.
വലിയ ഇടയൻ വിട ചൊല്ലുമ്പോൾ വിശ്വാസി സമൂഹത്തിന്റെ കണ്ണുകൾ ഈറനണിഞ്ഞു.പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് ജാതിമത ഭേദമെന്യേ ഏവരെയും ചേർത്തു പിടിച്ച ആത്മീയാചര്യന് നിറകണ്ണുകളോടെ വിട..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group