രക്ത ദാന ക്യാമ്പയിൻ സംഘടിപ്പിനാനൊരുങ്ങി CML – CYM മേഖല നേതൃത്വം

നീലഗിരി: ഗൂഡല്ലൂർ ഗവൺമെന്റ് ആശുപത്രിയുമായി സഹകരിച്ചു രക്ത ദാന ക്യാമ്പയിൻ സംഘടിപ്പിക്കാനൊരുങ്ങി CML-CYM നീലഗിരി മേഖല നേതൃത്വം. രാജ്യത്തുടനീളം കോവിഡ് പ്രതിരോധം തീർക്കുന്നതിന്റെ ഭാഗമായി യുവജനങ്ങൾ ഉൾപ്പെടെ രാജ്യത്തെ മുഴുവൻ പൗരന്മാർക്കും മാസ്സ് വാക്‌സിനേഷൻ നടത്തുവാൻ ഒരുങ്ങുകയാണ് രാജ്യം. വാക്സിനേഷൻ സ്വീകരിച്ച ശേഷം കുറഞ്ഞത് ഒന്ന് മുതൽ രണ്ട് മാസം കഴിയാതെ രക്തദാനം നടത്തുവാൻ സാധിക്കില്ലയെന്ന് മേഖലാ നേതൃത്വം വിലയിരുത്തി. ഈയൊരു സാഹചര്യത്തിൽ ബ്ലഡ്‌ ബാങ്കുകളിൽ വൻ തോതിൽ രക്തക്ഷാമം അനുഭവപ്പെടുവാൻ സാധ്യതയുണ്ട്. അത്തരം ഒരു ക്ഷാമം ഉണ്ടായാൽ അടിയന്തര സഹായം ആവശ്യമുള്ള രോഗികളുടെ ജീവൻ അപകടത്തിലാകുവാൻ സാധ്യതയുണ്ടെന്നും നേതൃത്വം വിലയിരുത്തി. നമ്മൾ നൽകുന്ന ഓരോ തുള്ളി രക്തവും ഒത്തിരി ജീവനുകളെ രക്ഷിക്കും, ആയതിനാൽ മേഖലയിൽ എല്ലാ യുവജനങ്ങളും രക്ത ദാന ക്യാമ്പയിനുമായി സഹകരിക്കണമെന്ന് മേഖല ഡയറക്ടർമാരായ
ഫാ. അനീഷ് ആലുങ്കൽ(CML മേഖല ഡയറക്ടർ), ഫാ. റോബിൻ പടിഞ്ഞാറയിൽ (CYM മേഖല ഡയറക്ടർ) CYM മേഖല പ്രസിഡന്റ്‌ ശ്രീ. ബിനു മഠത്തിൽ, CML മേഖലാ പ്രസിഡന്റ്‌ ശ്രീ. ലിന്റോ പാട്ടശ്ശേരിയിൽ എന്നിവർ ആഹ്വാനം ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group