മിഷ്ണറിമാരുടെ കേരളം: പിഒസിയിൽ പ്രഭാഷണം ഇന്ന്

മിഷ്ണറിമാർ കേരളത്തിനു നൽകിയ സംഭാവനകളെയും അവരുടെ പ്രവർത്തന വൈപുല്യത്തെക്കുറിച്ചും പാലാരിവട്ടം പിഒസിയിൽ പ്രഭാഷണം ഇന്നു നടക്കും. വൈകുന്നേരം അഞ്ചിനു മിഷ്ണറിമാരുടെ കേരളം എന്ന വിഷയത്തിൽ ഡോ. വള്ളിക്കാവ് മോഹൻദാസാണു പ്രഭാഷണം നടത്തുന്നത്.

കെസിബിസി മീഡിയ, ജാഗ്രത കമ്മീഷനുകൾ ചേർന്നാണു പരിപാടി സംഘടിപ്പിക്കുന്നത്. ആധുനിക കേരളത്തിൻ്റെ നിർമിതിയിൽ മിഷണറിന്മാരുടെ സംഭാവനകൾ തിരിച്ചറിയാൻ അവസരമൊരുക്കുന്നതാണു പരിപാടിയെന്നു കെസിബിസി മീഡിയ കമ്മീഷൻ സെക്രട്ടറി റവ. ഡോ. ഏബ്രഹാം ഇരിമ്പിനിക്കൽ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group