കൂനമ്മാവ് കൊച്ചാൽ സെന്റ് ആന്റണീസ് പള്ളി പൂട്ടിയെന്ന ഒരു വിഭാഗത്തിന്റെ പ്രചാരണം തീർത്തും വാസ്തവ വിരുദ്ധമാണെന്ന് വികാരി ഫാ. സൈമൺ പള്ളുപ്പെട്ട.
22ന് രാവിലെ ഏഴിനുള്ള കുർബാനയ്ക്കു മുൻപായി പുറമേ നിന്നുള്ള ചിലരുടെ നേതൃത്വത്തിൽ ഇടവകയിലെ ഏതാനും വ്യക്തികൾ പള്ളിയിൽ അതിക്രമിച്ചു കയറി അൾത്താരയോടു ചേർന്നു സ്ഥാപിച്ചിരുന്ന ബേമ ബലമായി എടുത്തു മാറ്റുകയും കുർബാന അലങ്കോലപ്പെടുത്തുകയും ചെയ്തു. തുടർന്ന് പോലീസെത്തിയതോടെ പ്രശ്നക്കാർ പിൻവാങ്ങി.
ഇന്നലെ ഇതേ ആളുകൾ തന്നെ സങ്കീർത്തി ഉപരോധിച്ചുകൊണ്ട് രാവിലത്തെ പതിവു കുർബാന വീണ്ടും തടസപ്പെടുത്തി. ഇതുമൂലം ദേവാലയത്തിൽ പതിവായി നടക്കാറുള്ള രണ്ടു കുർബാനകളും അർപ്പിക്കാൻ സാധിച്ചില്ല. പിന്നീടു രാവിലെ ഒന്പതിനും 10.30നും ഈ ദേവാലയത്തിൽ സിനഡ് അംഗീകരിച്ച കുർബാന നടന്നു.
10 മാസമായി ഇവിടെ സമാധാനപൂർണമായി സിനഡ് അംഗീകരിച്ച കുർബാനയാണ് അർപ്പിച്ചു പോരുന്നത് വികാരി പറഞ്ഞു. ബേമ എടുത്തു മാറ്റുകയും കുർബാന തടസപ്പെടുത്തുകയും ചെയ്തവർക്കെതിരേ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും പ്രശ്നമുണ്ടാക്കിയവർക്കെതിരേ നടപടികൾ ആരംഭിച്ചു കഴിഞ്ഞതായും വികാരി അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group